ബ്രസീലിന്റെ ഗോൾ സ്‌കോറിങ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരം , അൽ നാസർ സൂപ്പർ താരം ആൻഡേഴ്‌സൺ ടാലിസ്ക | Brazil | Anderson Talisca

ഫെർണാണ്ടോ ദിനിസിന്റെ കീഴിൽ ഫ്ലുമിനെൻസ് തങ്ങളുടെ ആദ്യ കോപ്പ ലിബർട്ടഡോർസ് വിജയം ഉറപ്പിച്ചതിന് രണ്ട് ദിവസത്തിന് ശേഷം ബ്രസീലിന്റെ ഇടക്കാല മാനേജരായി കൂടി ജോലി ചെയ്യുന്ന പരിശീലകൻ ഫൈനലിൽ ബൊക്ക ജൂനിയേഴ്സിനെ പരാജയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഹീറോമാരായ നിനോയും ആന്ദ്രേയും ദേശീയ ടീമിലേക്ക് തെരഞ്ഞെടുത്തിരുന്നു. 17-കാരനായ എൻഡ്രിക്കിനും സീനിയർ ബ്രസീൽ സ്ക്വാഡിലേക്ക് തന്റെ ആദ്യ കോൾ-അപ്പ് ലഭിക്കുകയും ചെയ്തു.കൊളംബിയയ്ക്കും അർജന്റീനയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ജോവോ പെഡ്രോ, പൗളീഞ്ഞോ, പെപ്പെ എന്നിവരെയും ഡിനിസ് തെരഞ്ഞെടുത്തിരുന്നു.ആസ്റ്റൺ വില്ലയിൽ […]

ലയണൽ മെസ്സിയെ ഇറ്റലിയിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിച്ചു-മൾഡിനി | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ വിട്ടപ്പോൾ സൂപ്പർതാരത്തിന് സ്വന്തമാക്കാൻ യൂറോപ്പിലെ നിരവധി ക്ലബ്ബുകളാണ് രംഗത്ത് വന്നത്. സൗദി അറേബ്യയിൽ നിന്നും അൽ ഹിലാൽ ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുകയുമായി മുന്നോട്ടു വന്നെങ്കിലും ലിയോ മെസ്സിയുടെ തീരുമാനം മറ്റൊന്നായിരുന്നു. അമേരിക്കയിലെ മേജർ സോക്കർ ലീഗ് ഫുട്ബോളിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്ക് ലിയോ മെസ്സി കൂടുമാറിയത്. വമ്പൻ ഓഫറുകളെയും യൂറോപ്യൻ ക്ലബ്ബുകളിലേക്കുള്ള ക്ഷണവും നിരസിച്ചാണ് […]

പ്രശ്നം ശമ്പളവും രാഷ്ട്രീയവും, അർജന്റീന പരിശീലകൻ സ്കലോണി പടിയിറങ്ങാൻ സാധ്യത |Lionel Scaloni

കഴിഞ്ഞദിവസം ബ്രസീലിനെതിരെ നടന്ന സൂപ്പർക്ലാസിക് മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. ഏറെ ഫൗളുകൾ നിറഞ്ഞ പരുക്കൻ മത്സരത്തിൽ പ്രതിരോധ താരം ഒറ്റമെന്റി നേടിയ ഹെഡർ ഗോളിനാണ് സന്ദർശകരായ അർജന്റീന മറക്കാനയിൽ വിജയിച്ചത്. മത്സരവിജയം അർജന്റീന ഏറെ ആഘോഷിക്കപ്പെടുമ്പോഴും ആരാധകർക്കും താരങ്ങൾക്കും ഏറെ നിരാശ നൽകുന്ന വാർത്തയാണ് പിന്നീട് ഡ്രസ്സിംഗ് റൂമിൽ നിന്നും വന്നത്. അർജന്റീനയെ നീണ്ട ഇടവേളയ്ക്കുശേഷം വൻ വിജയത്തിലേക്ക് നയിച്ച അവരുടെ പരിശീലകൻ ലയണൽ സ്കലോണി പടിയിറങ്ങുകയാണെന്ന് സൂചന നൽകി. കളിക്കാർക്കും ആരാധകർക്കും […]

‘പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ : ബ്രസീലിനെതിരെയുള്ള മത്സരത്തിലേറ്റ പരിക്കിനെക്കുറിച്ച് ലയണൽ മെസ്സി | Lionel Messi

ലോകകപ്പ് യോഗ്യത റൗണ്ടിൽ മാരക്കാനയിൽ ബ്രസീലിനെതിരെ അര്ജന്റീന ഒരു ഗോളിന് വിജയിച്ച മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി 78 മിനിറ്റ് മാത്രമാണ് കളിച്ചത്. പരിക്ക് പറ്റിയ മെസ്സിക്ക് മത്സരത്തിന്റെ മുഴുവൻ സമയവും കളിക്കാൻ സാധിച്ചില്ല.തനിക്ക് പറ്റിയ പരിക്ക് അത്ര ഗുരുതരമല്ലെന്ന് പ്രതീക്ഷിക്കുന്നതിനായി മത്സര ശേഷം സംസാരിച്ച ലയണൽ മെസ്സി പറഞ്ഞു. “എന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇപ്പോൾ ഞാൻ പോയി വിശ്രമിക്കും, 2024-ന് സാധ്യമായ ഏറ്റവും മികച്ച രീതിയിൽ ഞാൻ തയ്യാറെടുക്കും. ഞങ്ങളുടെ […]

അർജന്റീന ആരാധകരെ ആക്രമിച്ച പോലീസിന് പിന്തുണയുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ | Lionel Messi

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി കടുത്ത ഭാഷയിൽ വിമർശിച്ച റിയോ ഡി ജനീറോയിലെ സൈനിക പോലീസിന് പിന്തുണയുമായി ബ്രസീൽ എഫ്എ രംഗത്തെത്തി. സംഘാടനവും സുരക്ഷയൊരുക്കലും ഫലപ്രദമായിരുന്നെന്നും റിയോ ഡി ജനീറോ പൊലീസ് അവരുടെ ജോലി കൃത്യമായി ചെയ്തെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള CONMEBOL ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ സ്റ്റാൻഡിൽ രണ്ട് കൂട്ടം ആരാധകർ ഏറ്റുമുട്ടി. സ്‌റ്റേഡിയത്തിൽ നിലയുറപ്പിച്ച ലോക്കൽ പോലീസ് ആരാധകർക്ക് നേരെ ലാത്തിച്ചാർജ്ജ് ചെയ്യുകയും അന്തരീക്ഷം സംഘർഷഭരിതമാവുകയും ചെയ്തു.ലിയോ മെസ്സി […]

ബ്രസീലിനെതിരെ തുറന്നടിച്ച് ലിസാൻഡ്രോ മാർട്ടിനസ് | Lisandro Martinez

മാരക്കാനയിൽ നടന്ന അര്ജന്റീന ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരത്തിലെ അനിഷ്ട സംഭവങ്ങൾക്ക് ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അര്ജന്റീന താരം ലിസാൻഡ്രോ മാർട്ടിനെസിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഷെയർ ചെയ്തിരുന്നു. മത്സരത്തിന് മുന്നേ ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ അരമണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ലിയോ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾക്ക് മുന്നിൽ വെച്ചുകൊണ്ടും അർജന്റീന ആരാധകരെ ബ്രസീലിയൻ പോലീസ് തല്ലിചതച്ചു. അർജന്റീന താരങ്ങളും ബ്രസീൽ താരങ്ങളും ഇതിനടുത്തെത്തി പ്രശ്നങ്ങൾ നിർത്തലാക്കണമെന്ന് അപേക്ഷിച്ചു.അര്‍ജന്റൈന്‍ ആരാധകര്‍ ഇരിക്കുന്ന ഭാഗത്ത് […]

അർജന്റീന ആരാധകരെ അടിച്ചൊതുക്കിയ ബ്രസീലിയൻ പോലീസിന്റെ ലാത്തി പിടിച്ച് എമി മാർട്ടിനെസ് | Emi Martinez

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ മാറക്കാന സ്റ്റേഡിയത്തിൽ കീഴടക്കി അർജന്റീന. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ വിജയിച്ചത്. 63 ആം മിനിറ്റിൽ ഹെഡറിലൂടെ ഡിഫൻഡർ ഒട്ടമെൻഡിയാണ് ആൽബിസെലസ്റ്റികൾക്ക് അഭിമാന വിജയം സമ്മാനിച്ച ഗോൾ സ്‌കോർ ചെയ്തത്. എന്നാൽ മത്സരം തുടങ്ങുന്നതിനു മുൻപായി അനിഷ്ട സംഭവങ്ങൾ പൊട്ടിപുറപ്പെടുകയും ചെയ്തു. ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി യാണ് ആരംഭിച്ചത്.സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി […]

“ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമാണ് ഞങ്ങളുടേത്” : ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം റോഡ്രിഗോ ഡി പോൾ | Rodrigo De Paul 

പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോടു പരാജയപെട്ട് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയെടുത്തത് . 63–ാം മിനിറ്റിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഓട്ടമെൻഡിയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത് . 81–ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിന്‍ടന്‍ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ബ്രസീൽ മത്സരം പൂർത്തിയാക്കിയത്. യോഗ്യത റൗണ്ടിൽ സ്വന്തമാ മൈതാനത്തെ ബ്രസീലിന്റെ ആദ്യത്തെ തോൽവിയാണിത്.ബ്രസീലിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ […]

“നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്” : അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ നൽകി ലയണൽ സ്‌കലോനി |Lionel Scaloni

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മിന്നുന്ന ജയമാണ് അര്ജന്റീന നേടിയത്.രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. 6 മത്സരങ്ങളിൽ നിന്നും അഞ്ചു ജയങ്ങളിൽ നിന്നും 15 പോയിന്റ് നേടിയ അര്ജന്റീനയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥനത്തുളളത്.ബ്രസീലിനെതിരെ വിജയത്തിന് ശേഷം സംസാരിച്ച ലയണൽ സ്‌കലോനി അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായായി ബ്രസീൽ പോലീസും അർജന്റീന ആരാധകരും തമ്മിൽ സ്‌റ്റാന്റിൽ വെച്ച് അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായി.കഴിഞ്ഞ […]

റൊണാൾഡോയുടെയും മെസ്സിയുടെയും വീണ്ടുമൊരു ❛ലാസ്റ്റ് ഡാൻസ്❜.. | Ronaldo | Messi

ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിലുള്ളൊരു വ്യക്തിഗത മത്സരം ഫുട്ബോൾ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല. പതിറ്റാണ്ടായി ഇരുവരും തമ്മിലുള്ള പോരിനിടയിൽ ചിലർ വന്നു പോയെങ്കിലും ആർക്കും സ്ഥിരതയുണ്ടായില്ല. തങ്ങളുടെ രാജകീയ സിംഹാസനത്തിൽ മറ്റാരെയും ഇരു താരങ്ങളും ഇരിക്കാൻ സമ്മതിച്ചിട്ടില്ല. ഇപ്പോഴിതാ ഇരു താരങ്ങളുടെയും ❛ലാസ്‌റ്റ് ഡാൻസ്❜ ഒരിക്കൽ കൂടി നടക്കാൻ പോകുന്നു. ഒരുപക്ഷേ ഏറ്റവും അവസാനത്തേതായിരിക്കും ഇരു താരങ്ങളും തമ്മിലുള്ള മത്സരം. സൗദി അറേബ്യയിലെ റിയാദിൽ 2024 ഫെബ്രുവരിയിലാണ് അൽ നസറും ഇന്റർമയാമിയും തമ്മിൽ ഏറ്റുമുട്ടുന്നത്. ‘ലാസ്‌റ്റ് […]