ലുലു ഗ്രൂപ്പ് ഫുട്ബോളിലേക്ക് , കൊൽക്കത്തൻ ക്ലബ്ബിനെ ഏറ്റെടുക്കാൻ യുസഫ് അലിയുടെ ലുലു ഗ്രൂപ്പ്

കൊല്കത്തൻ വമ്പന്മാരായ മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് യൂസഫ് അലിയുടെ ലുലു ഗ്രൂപ്.മുഖ്യമന്ത്രി മമത ബാനർജി മുൻ കയ്യെടുത്താണ് ലുലു ഗ്രൂപ്പിനെ ഇതിലേക്ക് കൊണ്ട് വന്നത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ശേഷം ഐഎസ്‌എൽ കളിക്കുന്ന മൂന്നാമത്തെ കൊല്കത്തൻ ടീമായി ഇതോടെ മൊഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് ആവും. ലുലു ഗ്രൂപ്പ് ക്ലബ്ബുമായി ഉടൻ കരാറുണ്ടാക്കാൻ സാധ്യതയുണ്ട്.ദുബായിൽ നടക്കുന്ന വ്യവസായ സമ്മേളനത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ബംഗാളിലെ നിക്ഷേപം സംബന്ധിച്ച് ലുലു ഗ്രൂപ്പ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി.ലുലു മൊഹമ്മദന്‍സില്‍ […]

നാഷണൽ ഡേ അടിച്ചുപൊളിച്ച് സൗദി അറേബ്യ, സൂപ്പർതാരങ്ങളെല്ലാം ആവേശത്തിൽ

ഇത്തവണ സൗദി അറേബ്യക്ക് നാഷണൽ ഡേ ആഘോഷത്തിന് ഇരട്ടിമധുരമാണ്, യൂറോപ്പിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളെയും റാഞ്ചി തങ്ങളുടെ ലീഗിൽ എത്തിച്ച സൗദി അറേബ്യയുടെ 93മത് ദേശീയ ദിന ആഘോഷം അതിഗംഭീരമാക്കിയിരിക്കുകയാണ്. നിലവിൽ അൽ ഹിലാൽ എസ്‌എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ ഫുട്‌ബോൾ സെൻസേഷൻ നെയ്മർ ഡ സിൽവ സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനാഘോഷം ആവേശത്തോടെ കൊണ്ടാടി. സൂപ്പർതാരം സൗദി അറേബ്യയുടെ പരമ്പരാഗത വസ്ത്രം ധരിച്ച് സഹപ്രവർത്തകർക്കൊപ്പം സൗദി ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായ അവരുടെ നൃത്തവും അവതരിപ്പിച്ചു. […]

ഗംഭീര തിരിച്ചു വരവിൽ വിജയം സ്വന്തമാക്കി ബാഴ്സലോണ :ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ വിജയവുമായി യുണൈറ്റഡ് : യുവന്റസിന് തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകായണ്‌ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. ഇതോടെ എറിക് ടെൻ ഹാഗിന്റെ ടീം തുടർച്ചയായി മൂന്ന് മത്സരങ്ങളുടെ തോൽവിക്ക് വിരാമമിട്ടു. മത്സരത്തിന്റെ 45 ആം മിനുട്ടിൽ ആണ് ബ്രൂണോയുടെ ഗോൾ പിറന്നത്. ഇവാൻസ് നൽകിയ ലോങ്ങ് ബോൾ മികച്ചൊരു വോളിയിലൂടെ ബ്രൂണോ വലയിലാക്കുകയായിരുന്നു. സീസണിലെ മൂന്നാം വിജയത്തോടെ യുണൈറ്റഡ് ആറ് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി […]

ആറാം ജയവുമായി മാഞ്ചസ്റ്റർ സിറ്റി : ഹാരി കെയ്‌നിന്റെ ഹാട്രിക്കിൽ ബയേൺ മ്യൂണിക്ക് : റാഫേൽ ലിയോയുടെ ഗോളിൽ എ സി മിലാൻ

ബുണ്ടസ്‌ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബയേൺ വിഎഫ്എല്‍ ബോകത്തിന്റെ തോൽപ്പിച്ചു. ഹാട്രിക്കോടെ ലീഗ് ഗോൾ നേട്ടം ഏഴായി ഉയർത്തുകയും ആദ്യ അഞ്ച് ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ ഒരു കളിക്കാരന്റെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ക്ലബ്ബ് റെക്കോർഡ് കെയ്ൻ സ്ഥാപിക്കുകയും ചെയ്തു. ആദ്യ അഞ്ച് മത്സരങ്ങളിൽ അഞ്ച് തവണ സ്കോർ ചെയ്ത ക്ലബ്ബ് ഇതിഹാസം ഗെർഡ് മെല്ലർ, മിറോസ്ലാവ് ക്ലോസ്, മരിയോ മാൻസൂക്കിച്ച് […]

ഒരു ക്ലബ്ബിനും വേണ്ട, ലോകകപ്പ് നേടിയ അർജന്റീന താരം വിരമിക്കാൻ ഒരുങ്ങുന്നു.

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ അംഗമായിരുന്നു പപ്പുഗോമസ്,നിലവിൽ ക്ലബ്ബുകളിൽ ഒന്നിലുമില്ലാത്ത പപ്പു ഗോമസ് ഭാവിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. സെവിയ്യയിൽ കരാർ ബാക്കി ഉണ്ടായിരുന്നെങ്കിലും താരവും ക്ലബ്ബും പരസ്പര ധാരണയോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നു, അതിനുശേഷം ക്ലബ്ബില്ലാത്ത അർജന്റീന സൂപ്പർതാരം മികച്ച അവസരം വന്നില്ലെങ്കിൽ ഫുട്ബോളിൽ നിന്നും വിരമിക്കുവാനുള്ള സൂചനയും നൽകി. നിലവിൽ ഫ്രീ ഏജന്റാണ് ഗോമസ്. “ഞാൻ ശരിയായ അവസരത്തിനായി കാത്തിരിക്കുകയാണ്.അത് വന്നില്ലെങ്കിൽ, ഞാൻ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഞാൻ ഫുട്ബോളിനായി എല്ലാം നൽകി, കൈപ്പേറിയ നിലയിൽ ഫുട്ബോൾ […]

ചാമ്പ്യൻസ് ലീഗിലെ ‘പ്ലെയർ ഓഫ് ദ വീക്ക്’ പുരസ്‌കാരം സ്വന്തമാക്കിയ പോർട്ടോയുടെ ബ്രസീലിയൻ താരം|Galeno

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സര ദിനത്തിൽ നിരവധി മികച്ച പ്രകടനം നടത്തിയിരുന്നു.’പ്ലെയർ ഓഫ് ദ വീക്ക്’ പുരസ്‌കാരത്തിനായി കടുത്ത മത്സരമാണ് നടന്നത് .ഷാക്തർ ഡൊണെസ്‌കിനെതിരെ ഇരട്ട ഗോളുകൾ നേടിയ എഫ്‌സി പോർട്ടോയുടെ ബ്രസീലിയൻ താരം ഗലേനോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. പോർട്ടോയുടെ 3-1 വിജയത്തിൽ നിർണായക പങ്കുവഹിച്ച താരത്തെ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി വീക്ക് ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ജോവോ ഫെലിക്സ് (ബാർസ), ജൂഡ് ബെല്ലിംഗ്ഹാം (റിയൽ മാഡ്രിഡ്), മാർട്ടിൻ ഒഡെഗാർഡ് (ആഴ്സനൽ) […]

‘അൺസ്റ്റോപ്പബിൾ ക്രിസ്റ്റ്യാനോ റൊണാൾഡോ’ : 38 ആം വയസ്സിലും നിലക്കാത്ത ഗോൾ പ്രവാഹം |Cristiano Ronaldo

2022 ജനുവരിയിൽ എത്തിയതു മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങൾ സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ ചേരാൻ റൊണാൾഡോ പാത പിന്തുടർന്നപ്പോൾ അദ്ദേഹം സൗദി ഫുട്ബോളിന്റെ മുഖം മാറ്റി. 38-ാം വയസ്സിലും പോർച്ചുഗീസ് താരം കളിക്കളത്തിൽ ആരാധകരെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്.മിക്കവാറും എല്ലാ കളികളിലും സ്‌കോർ ചെയ്യുന്ന റൊണാൾഡോ ടീമിന്റെ വിജയത്തിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്നലെ അൽ-അഹ്‌ലിക്കെതിരെ അൽ-നാസറിന് വേണ്ടി സ്‌കോർ ചെയ്‌തതിന് […]

‘ലയണൽ മെസ്സിക്ക് സ്വതന്ത്രമായി കളിക്കാനാകില്ല’: മെസ്സിയുടെ പരിക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് നൽകി ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോ |Lionel Messi

മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരായ ഇന്റർ മയാമിയുടെ മത്സരത്തിന്റെ 37 ആം മിനുട്ടിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ഹാംസ്ട്രിംഗ് പരിക്ക് കാരണം സബ്സ്റ്റിറ്റൂട്ട് ചെയ്തിരുന്നു. മത്സരത്തിൽ ഇന്റർ മയാമി നാല് ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു. ലോകക്കപ്പ് യോഗ്യത പോരാട്ടത്തിൽ ഇക്വഡോറിനെതിരെയുള്ള ആദ്യ മത്സരത്തിൽ 89 ആം മിനുട്ടിൽ മെസ്സി സബ് ആയി കയറിയിരുന്നു.സെപ്തംബർ 12 ന് ബൊളീവിയയിൽ നടന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ വിജയവും അറ്റ്ലാന്റ യുണൈറ്റഡിൽ ഇന്റർ മിയാമിയുടെ 5-2 തോൽവിയും 36 […]

‘എപ്പോൾ വിരമിക്കും ?’ : ക്രിസ്റ്റ്യാനോ പൂർത്തിയായി എന്ന് എന്റെ കാലുകൾ പറയുന്നത് വരെ ഞാൻ തുടരും |Cristiano Ronaldo

38 ആം വയസ്സിലും യുവ താരങ്ങളെ നാണിപ്പിക്കുന്ന പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് പുറത്തെടുക്കുന്നത്. സൗദി പ്രൊ ലീഗിൽ അൽ-അഹ്‌ലിക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ലീഗിലെ തന്റെ ഗോളുകളുടെ എണ്ണം ഒമ്പതായി ഉയർത്തി.വിജയത്തോടെ അൽ നസ്ർ ടീം പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ താരം ടാലിസ്ക്കയും ഇരട്ട ഗോളുകൾ നേടി. “2 ഗോളുകൾ കൂടി നേടിയതിൽ വളരെ സന്തോഷമുണ്ട്, പ്രത്യേകിച്ചും ഈ […]

റൊണാൾഡോ അവസാനിച്ചുവെന്ന് പറഞ്ഞവർ എവിടെ? എന്റെ പാദങ്ങൾ പറയുന്നത് വരെ ഇവിടെയുണ്ടാകുമെന്ന് റൊണാൾഡോ |Cristiano Ronaldo

ആവേശകരമായ സൗദി ക്ലാസിക് പോരാട്ടത്തിൽ മാജിക്കൽ പ്രകടനം കാഴ്ചവച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ മിടുക്കിൽ അൽ അഹ്ലി സൗദിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തുകൊണ്ട് അൽ നസ്ർ ടീം പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയും ബ്രസീലിയൻ സൂപ്പർതാരവും ഇരട്ട ഗോളുകൾ സ്വന്തമാക്കി. ആവേശകരമായ ഹോം സ്റ്റേഡിയത്തിലെ വിജയത്തിന് ശേഷം സംസാരിച്ച ക്രിസ്ത്യാനോ റൊണാൾഡോ താൻ ഫുട്ബോൾ ആസ്വദിക്കുന്നത് തുടരുകയാണെന്നും റൊണാൾഡോ അവസാനിച്ചു എന്ന് പറയുന്നവരുടെ വാദങ്ങൾ […]