‘2026 ലോകകപ്പ് കളിക്കുമോ?’ : തന്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തി ലയണൽ മെസ്സി |Lionel Messi

നേരത്തെ ഒരു അഭിമുഖത്തിൽ 2026 ലോകകപ്പിൽ പങ്കെടുക്കാൻ തയ്യാറാണെങ്കിലും തന്റെ വയസ്സ് അതിൽ നിന്നും തന്നെ തടസ്സപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അഭിപ്രായപ്പെട്ടിരുന്നു.2026 ജൂൺ 3 മുതൽ ജൂലൈ 8 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ലോകകപ്പ് നടക്കും.ലോകകപ്പ് നടക്കുന്നതിനിടയിൽ മെസ്സിക്ക് 39 വയസ്സ് തികയും. 2024 കോപ്പ അമേരിക്ക ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്,താൻ കൂടുതൽ ചിന്തിച്ചിട്ടില്ലെന്ന് മെസി പറഞ്ഞു.“ഞാൻ അതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല, കാരണം ഇത് […]

ബംഗളുരുവിനെതിരെ കൊച്ചിയിൽ കണക്ക് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളുരു എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിലെ തോൽവിയുടെ കണക്കു തീർക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുറത്തെടുത്തത്.ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. കനത്ത മഴയിലാണ് ബ്ലാസ്റ്റേഴ്‌സ് -ബംഗളുരു മത്സരം ആരംഭിച്ചത്. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.ആക്രമിച്ചു കളിച്ചെങ്കിലും കാര്യമായ ഗോളവസരങ്ങൾ […]

‘വീണ്ടും ഉയർത്തെഴുന്നേൽക്കും’ : സഹതാരങ്ങൾക്കും ആരാധകർക്കും പ്രചോദനം പകരുന്ന വാക്കുകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ |Manchester United

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ തോൽവിയാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോടും ആഴ്സണലിനോടും 3-1 ന് പരാജയപ്പെട്ട യുണൈറ്റഡ്, 1978 ഡിസംബറിന് ശേഷം ആദ്യമായി തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ മൂന്നോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത്. ബയേണിനെതിരെ രണ്ട് ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ സഹതാരങ്ങൾക്കും ആരാധകർക്കും പ്രചോദനം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ്. […]

ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് അർജന്റീന, ഫ്രാൻസ് രണ്ടാം സ്ഥാനത്ത്|Argentina

ഫിഫ റാങ്കിങ്ങിൽ വേൾഡ് കപ്പ് ജേതാക്കളായ അര്ജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. CONMEBOL FIFA വേൾഡ് കപ്പ് 2026 യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ 1-0 വിജയത്തിനും ബൊളീവിയക്കെതിരെ 3-0 ന് വിജയിച്ചതിനും ശേഷം അർജന്റീന ഫിഫ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് പിടി മുറുക്കി. ഈ മാസത്തിന്റെ തുടക്കത്തിൽ ജർമ്മനിയോട് സൗഹൃദ മത്സരത്തിൽ 2-1 തോൽവി ഏറ്റുവാങ്ങിയ രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിന് പോയിന്റുകൾ നഷ്ടമായി.ബ്രസീൽ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് (4), ബെൽജിയം (5) എന്നിവരോടൊപ്പം ആദ്യ അഞ്ച് […]

ചാമ്പ്യൻസ് ലീഗിലെ സ്റ്റോപ്പേജ് ടൈം ഗോളിലൂടെ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തിയ റയൽ മാഡ്രിഡ് യുവ താരം |Jude Bellingham

ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം തന്റെ റയൽ മാഡ്രിഡ് കരിയറിന് സ്വപ്നതുല്യമായ തുടക്കമാണ് കുറിച്ചത്.സാന്റിയാഗോ ബെർണാബ്യൂവിൽ കഴിഞ്ഞ ദിവസം യൂണിയൻ ബെർലിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്റ്റോപ്പേജ് ടൈം ഗോൾ നേടിയ ബെല്ലിംഗ്ഹാം വീണ്ടും റയൽ മാഡ്രിഡിന്റെ രക്ഷകനായി പ്രത്യക്ഷപ്പെട്ടു. സ്പാനിഷ് ടീമിന് വേണ്ടി ഇതുവരെ ആറ് മത്സരങ്ങൾ കളിച്ചിട്ടുള്ള ബെല്ലിംഗ്ഹാം ആറു നിർണായക ഗോളുകൾ നേടിയിട്ടുണ്ട്.അത്‌ലറ്റിക് ക്ലബ് ബിൽബാവോയ്‌ക്കെതിരായ തന്റെ ലാ ലിഗ അരങ്ങേറ്റത്തിൽ ബെല്ലിംഗ്ഹാം ഗോൾ നേടിയിരുന്നു, കൂടാതെ റയൽ മാഡ്രിഡിനായി തന്റെ കന്നി […]

അത് സത്യമാണ്, ഞാൻ ബാഴ്സലോണയിൽ എത്തിയത് എന്റെ ശമ്പളത്തിൽ നിന്നും വലിയൊരു തുക ഉപേക്ഷിച്ചിട്ടാണ്-ജാവോ ഫെലിക്സ്

പോർച്ചുഗലിൽ നിന്നും ലാലിഗ ക്ലബ്ബായ അത്‌ലറ്റികോ മാഡിഡ് 140 മില്യൺ യൂറോ ചിലവഴിച്ചാണ് ഭാവിയിലെ സൂപ്പർ താരം എന്ന ലേബലിൽ ജാവൊ ഫിലിക്സിനെ എത്തിച്ചത്, എന്നാൽ അത്‌ലറ്റികോ മാഡ്രിഡിൽ തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് താരത്തിന് വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല, അത്‌ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണിയുമായി ചില സൗന്ദര്യപിണക്കമുണ്ടായത് താരത്തിന് അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു. പിന്നീട് 2022 സീസണിൽ ചെൽസി ജാവോ ഫെലിക്സിന് ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയിരുന്നു, എന്നാൽ ബൈ ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് തന്നെ താരത്തെ നിലനിർത്താൻ […]

‘തോൽവിക്ക് കാരണക്കാരൻ ഞാൻ മാത്രമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ,തെറ്റുകൾ ഫുട്ബോളിന്റെ ഭാഗമാണെന്ന് ടെൻ ഹാഗ് ‘ |Manchester United’

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെയുള്ള തോൽവിക്ക് താനാണ് കാരണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആൻഡ്രെ ഒനാന.ഓൾഡ് ട്രാഫോഡിലെ തന്റെ കരിയറിന്റെ തുടക്കം “അത്ര മികച്ചതല്ല” എന്നും ഗോൾകീപ്പർ പറഞ്ഞു. ഇന്നലെ അലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്. എറിക് ടെൻ ഹാഗിന്റെ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോടും ആഴ്സണലിനോടും 3-1 ന് പരാജയപ്പെട്ട യുണൈറ്റഡ്, 1978 ഡിസംബറിന് […]

പരിക്കുകൾ തിരിച്ചടിയാവുമ്പോൾ , യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ലയണൽ മെസ്സിക്ക് കളിക്കാനാവുമോ ? |Lionel Messi

മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന ടൊറന്റോ എഫ്‌സിക്കെതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഇന്റർ മിയാമിയുടെ സൂപ്പർ താരം ലയണൽ മെസ്സി കളം വിട്ടിരുന്നു.രണ്ടാഴ്‌ചത്തെ വിശ്രമത്തിനുശേഷം മൈതാനത്തേക്ക് മടങ്ങിയെത്തിയ മെസ്സി കളിയുടെ ഹാഫ്‌ടൈമിലെത്തുന്നതിന് മുമ്പ് ഒരു സബ്‌സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. മത്സരത്തിൽ ഇന്റർ മയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയെങ്കിലും മെസ്സിയും ആൽബയും പരിക്കുമൂലം ആദ്യ പകുതിയിൽ തന്നെ കളിക്കളം വിട്ടത് തിരിച്ചടി ആയിട്ടുണ്ട്.മത്സരം തുടങ്ങി മുന്നോട്ടുപോകവേ 37 മിനിറ്റിൽ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച […]

❝മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് കാരണക്കാരൻ ഞാൻ മാത്രം, എന്നെ മാത്രം പഴിക്കുക❞ |Manchester United

ചുവന്ന ചെകുത്താൻമാർക്ക് ഈ സീസൺ അത്ര ശുഭകരമായല്ല തുടങ്ങിയത്, എങ്ങും നിരാശ മാത്രമാണ് ഫലം, അത് ചാമ്പ്യൻസ് ലീഗിലാണെങ്കിലും പ്രീമിയർ ലീഗിലാണെങ്കിലും. ഈ സീസണിൽ ആറു മത്സരങ്ങൾ കളിച്ചപ്പോൾ നാലിലും തോൽവിയായിരുന്നു ചുവന്ന ചെകുത്താൻമാർക്ക്. ആറു മത്സരങ്ങളിൽ ഈ വഴങ്ങിയത് 14 ഗോളുകളാണ്. ഇന്നലെ രാത്രി അലിയൻസ് അരെനയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യുണിക് മൂന്നിനെതിരെ നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു, അതിൽ ആദ്യഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന സൈനിംഗ് ആയിരുന്ന ഒനാനയുടെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഇടി കൂട്ടിലേക്ക്; അരങ്ങേറ്റം ജോൺ സീനയ്ക്കൊപ്പം|Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകപ്രശ്സ്ത പ്രൊ റെസ്ലിംഗ് കമ്പനിയായ ഡബ്ലൂ ഡബ്ലൂ ഇ യിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം നവംബർ 4 ന് നടക്കുന്ന ഡബ്ലൂ ഡബ്ലൂ പേ പെർ വ്യൂ ആയ ക്രൗൺ ജ്വല്ലിലൂടെയാണ് താരം ഡബ്ലൂ ഡബ്ലൂ ഇയിൽ അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. താരവുമായി ഡബ്ലൂ ഡബ്ലൂ ഇ ചർച്ചകൾ പൂർത്തിയാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രൊ റസ്ലിങ് രംഗത്തെ ഇതിഹാസ താരമായ ജോൺ സീനയ്ക്കൊപ്പമാണ് റൊണാൾഡോ […]