സൗദി കിംഗ് കപ്പിൽ ഉജ്ജ്വല വിജയവുമായി അൽ നാസ്സർ |Al Nassr

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും സൗദി കിംഗ് കപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ.രണ്ടാം ഡിവിഷൻ ക്ലബ്ബായ ഒഹോദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 15 ആം മിനുട്ടിൽ അൽ ഗരീബിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നും സാദിയോ മാനെ അൽ നാസറിനെ മുന്നിലെത്തിച്ചു. ഹാഫ് ടൈമിന് മുന്നേ കോൻറാഡ് മിച്ചാലക്ക് ഒഹോദിന് സമനില നേടിക്കൊടുത്തു.62 ആം മിനിറ്റിൽ സെക്കോ ഫോഫാന ലോംഗ് റേഞ്ചിൽ നിന്ന് നേടിയ […]

2026 ലോകകപ്പിന് മുന്നോടിയായി അൽ-ഹിലാൽ വിട്ട് ബ്രസീലിലേക്ക് മടങ്ങാൻ നെയ്മർ |Neymar

ബ്രസീലിയൻ ഫുട്ബോൾ സൂപ്പർസ്റ്റാർ നെയ്മർ അൽ-ഹിലാലിൽ നിന്ന് പുറത്തുകടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്.2026 ഫിഫ ലോകകപ്പിന് മുന്നോടിയായി തനറെ ബാല്യകാല ക്ലബായ സാന്റോസിലേക്കാണ് 31 കാരൻ എത്തുക. 90 മില്യൺ യൂറോയ്ക്ക് ലിഗ് 1 ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഓഗസ്റ്റിൽ മാത്രമാണ് നെയ്മർ അൽ ഹിലാലിനൊപ്പം ചേർന്നത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൗദി പ്രോ ലീഗ് ട്രാൻസ്ഫർ എന്ന റെക്കോർഡ് ബ്രസീൽ ക്യാപ്റ്റന്റെ പേരിലാണ്.നെയ്മർ അൽ-ഹിലാലുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും […]

‘കളിക്കാനുള്ളത് അഞ്ചു മത്സരങ്ങൾ’ : ഇന്റർ മയാമിയെ പ്ലെ ഓഫിലെത്തിക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുമോ ? |Inter Miami

പരിക്കേറ്റ ലയണൽ മെസ്സിയുടെ അഭാവത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്റർ മിയാമി സമനില നേടിയിരുന്നു. സമനിലയോടെ ഇന്റർ മയാമി അവരുടെ നേരിയ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.രണ്ടാം പകുതിയുടെ തുടക്കത്തിൽ 52-ാം മിനിറ്റിൽ ഡേവിഡ് റൂയിസ് വലകുലുക്കിയതോടെ മിയാമി ലീഡ് നേടി. റൂയിസിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന നിമിഷമായിരുന്നു, തന്റെ ജന്മനാടായ ക്ലബ്ബിനായി 17-ാം സീനിയർ മത്സരത്തിൽ തന്റെ രണ്ടാമത്തെ കരിയർ ഗോൾ അടയാളപ്പെടുത്തി.എന്നാൽ 66-ാം മിനിറ്റിൽ ഡങ്കൻ മഗ്യൂർ നേടിയ ഗോളിൽ ഒർലാൻഡോ […]

അൽ ഹിലാൽ പരിശീലകൻ ജോർജ് ജീസസിനെ പുറത്താക്കണമെന്ന ആവശ്യവുമായി നെയ്മർ |Neymar

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽ സംതൃപ്തനല്ല എന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.ഓഗസ്റ്റിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് സൗദി പ്രോ ലീഗിലേക്ക് എത്തിയ ബ്രസീലിയൻ സൂപ്പർ താരം ഇതുവരെ തന്റെ പുതിയ ക്ലബ്ബിനായി സ്‌കോർ ചെയ്‌തിട്ടില്ല. താരത്തെ വിമർശിച്ചതിന് അവരുടെ മാനേജർ ജോർജ്ജ് ജീസസിനെ പുറത്താക്കാൻ ആവശ്യപ്പെട്ടിരിക്കുകായണ്‌ 31 കാരൻ.എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ മിന്നൗസ് നവബഹോർ നമാംഗനെതിരെ 1-1ന് സമനില വഴങ്ങിയതിന് ശേഷം അദ്ദേഹം […]

അത്‌ലറ്റികോ മാഡ്രിഡിനെതിരെയുള്ള തോൽവിക്ക് കാരണം റഫറിയാണെന്ന ആരോപണവുമായി റയൽ മാഡ്രിഡ് ടിവി

കഴിഞ്ഞദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരെയുള്ള തോൽവിയിൽ റഫറിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റയൽ മാഡ്രിഡ് ടിവി രംഗത്ത് വന്നിരിക്കുകയാണ്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്‌ലറ്റികോ മാഡ്രിഡ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്, റയൽ മാഡ്രിഡിന്റെ മുൻ താരമായിരുന്ന ആൽവാരോ മൊറാട്ടയാണ് ഇരട്ട ഗോളുകൾ നേടി കളിയിലെ താരമായത്. മത്സരത്തിനിടയിൽ പല തെറ്റായ തീരുമാനങ്ങളും റഫറി കൈകൊണ്ടു എന്നാണ് പുതിയ ആരോപണം,റയൽ മാഡ്രിഡിന് മത്സരം നഷ്‌ടമാകാൻ കാരണം റഫറിയാണെന്നും അടുത്തിടെ വിവാദങ്ങളിൽ പെട്ട എൻറിക്വസ് നെഗ്രയ്‌രയുടെ മകനാണ് അദ്ദേഹമെന്ന കാര്യം […]

കരിയറിൽ നേരിട്ട ഏറ്റവും ശക്തനായ എതിരാളിയെ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ നേരിട്ട ഏറ്റവും ശക്തനായ എതിരാളിയെ വെളിപ്പെടുത്തി.നിലവിൽ സൗദി അറേബ്യയിൽ കളിക്കുന്ന 38-കാരൻ സ്പോർട്ടിംഗ് ലിസ്ബൺ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നി ക്ലബുകളിൽ വെച് ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരെ നേരിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ റൊണാൾഡോയുടെ വേഗം, ഫുട്‌വർക്ക്,ഡ്രിബ്ലിംഗ് ശൈലി എന്നിവ പ്രതിരോധക്കാർക്ക് പേടിസ്വപ്നമാക്കി മാറ്റി. എന്നാൽ പതിയേ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് സ്വയം ഒരു സമ്പൂർണ്ണ സെന്റർ […]

‘ഇത് എളുപ്പമുള്ള തീരുമാനമല്ല, പക്ഷേ തെറ്റ് ചെയ്യാതിരിക്കാൻ ശ്രമിക്കും’ : ലയണൽ മെസ്സിയുടെ പരിക്കിനെക്കുറിച്ച് അപ്‌ഡേറ്റ് നൽകി ഇന്റർ മിയാമി കോച്ച് |Lionel Messi

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിയുടെ പരിക്കിന്റെ അവസ്ഥയെക്കുറിച്ച് ഇന്റർ മിയാമി അപ്‌ഡേറ്റ് നൽകി.സൂപ്പർതാരത്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് എന്നായിരിക്കുമെന്നു പരിശീലകൻ ടാറ്റ മാർട്ടിനോ വ്യകതമാക്കി. സെപ്റ്റംബർ 27ന് നടക്കുന്ന ഫൈനലിൽ ഇന്റർ മിയാമി ഹൂസ്റ്റൺ ഡൈനാമോയെ നേരിടും.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിക്ക് 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയെ പ്രതിനിധീകരിക്കുന്നതിനിടെ പരിക്ക് പറ്റിയിരുന്നു. അതിനുശേഷം ടൊറന്റോ എഫ്‌സിക്കെതിരായ ഒരു മേജർ ലീഗ് സോക്കർ മത്സരത്തിൽ 37 […]

ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ ക്രോയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച് എത്തുന്നു |Lionel Messi

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവോടെ വലിയ കുതിപ്പാണ് മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമി നടത്തിയത്. മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം നേടികൊടുത്തത് മെസ്സി പരാജയങ്ങളിൽ വലയുകയായിരുന്ന ക്ലബ്ബിനെ തുടർച്ചയായ വിജയങ്ങളിലേക്ക് എത്തിച്ചു. മെസ്സിയെ പിൻതുടർന്ന് മുൻ ബാഴ്സലോണ സഹ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും എത്തിയതോടെ മയാമി കൂടുതൽ ശക്തരായി മാറി. ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവർക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് […]

‘ബ്രസീലിയനല്ലെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു’ :ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ അൽ നാസർ സൂപ്പർ താരം | Anderson Talisca|Brazil

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ തകർപ്പൻ […]

ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയിട്ടും ഒർലാൻഡോ സിറ്റിക്കെതിരെ സമനില നേടി ഇന്റർ മയാമി |Inter Miami

മേജർ ലീഗ് സോക്കറിൽ പരിക്കേറ്റ ലയണൽ മെസ്സി ഇല്ലാതെ ഒർലാൻഡോ സിറ്റിക്കെതിരെ സമനില നേടി ഇന്റർ മയാമി. സമനിലയോടെ ഇന്റർ മയാമി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.52-ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.66-ാം മിനിറ്റിൽ ഡങ്കൻ മാഗ്യുറെയുടെ ഗോളിൽ ഒർലാൻഡോ സമനില പിടിക്കുകയായിരുന്നു. സീസണിലെ താരത്തിന്റെ ഒൻപതാം ഗോളായിരുന്നു ഇത്.ലയണൽ മെസ്സി, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരില്ലാതെ വന്ന ഇന്റർ മിയാമി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോക്കെതിരെ മികച്ച […]