13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ സിയോഷാൻ സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മ്യാൻമറിനോട് സമനില വഴങ്ങിയെങ്കിലും 16-ാം റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.13 വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. 23 ആം മിനുട്ടിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഇന്ത്യയെ മുന്നിലെത്തിച്ചു. 74-ാം മിനിറ്റിൽ ക്യാവ് ഹ്ത്വുവയ്‌ക്ക് മ്യാന്മറിന് സമനില നേടിക്കൊടുത്തു.മൂന്ന് കളികളിൽ നാല് പോയിന്റ് […]

ലയണൽ മെസ്സിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പിഎസ്ജി ചെയർമാൻ നാസർ അൽ ഖെലൈഫി|Lionel Messi

ഖത്തർ ലോകകപ്പ് നേടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇന്റർവ്യൂവിൽ ലയണൽ മെസ്സി നടത്തിയ പ്രസ്താവന വിവാദമായിരുന്നു,ആ പ്രസ്താവനക്കെതിരെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നാസർ അൽ ഖലീഫി. ലോകകപ്പ് നേടിയ അർജന്റീനയുടെ എല്ലാ കളിക്കാർക്കും അവരവരുടെ ക്ലബ്ബിന്റെ സ്വന്തം ഗ്രൗണ്ടിൽ ഉപഹാരം നൽകി സ്വീകരിച്ചിരുന്നു, എന്നാൽ ലയണൽ മെസ്സിക്ക് അത് കിട്ടിയിരുന്നില്ല, പകരം പരിശീലന സെഷനിൽ കളിക്കാർക്കൊപ്പം സ്റ്റാൻഡിങ് ഓവിയേഷനും ഒരു ഉപഹാരവും നൽകിയിരുന്നു, മറ്റുള്ളവർക്ക് ലഭിച്ചതുപോലെ ആരാധകർക്ക് മുൻപിൽ ലഭിക്കാത്തത് മെസ്സി ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അർജന്റീനയുടെ 25 കളിക്കാർക്കും […]

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചത്. ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി.അൽ […]

ലുലു ഗ്രൂപ്പ് ഫുട്ബോളിലേക്ക് , കൊൽക്കത്തൻ ക്ലബ്ബിനെ ഏറ്റെടുക്കാൻ യുസഫ് അലിയുടെ ലുലു ഗ്രൂപ്പ്

കൊല്കത്തൻ വമ്പന്മാരായ മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് യൂസഫ് അലിയുടെ ലുലു ഗ്രൂപ്.മുഖ്യമന്ത്രി മമത ബാനർജി മുൻ കയ്യെടുത്താണ് ലുലു ഗ്രൂപ്പിനെ ഇതിലേക്ക് കൊണ്ട് വന്നത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ശേഷം ഐഎസ്‌എൽ കളിക്കുന്ന മൂന്നാമത്തെ കൊല്കത്തൻ ടീമായി ഇതോടെ മൊഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് ആവും. ലുലു ഗ്രൂപ്പ് ക്ലബ്ബുമായി ഉടൻ കരാറുണ്ടാക്കാൻ സാധ്യതയുണ്ട്.ദുബായിൽ നടക്കുന്ന വ്യവസായ സമ്മേളനത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ബംഗാളിലെ നിക്ഷേപം സംബന്ധിച്ച് ലുലു ഗ്രൂപ്പ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി.ലുലു മൊഹമ്മദന്‍സില്‍ […]

നാഷണൽ ഡേ അടിച്ചുപൊളിച്ച് സൗദി അറേബ്യ, സൂപ്പർതാരങ്ങളെല്ലാം ആവേശത്തിൽ

ഇത്തവണ സൗദി അറേബ്യക്ക് നാഷണൽ ഡേ ആഘോഷത്തിന് ഇരട്ടിമധുരമാണ്, യൂറോപ്പിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളെയും റാഞ്ചി തങ്ങളുടെ ലീഗിൽ എത്തിച്ച സൗദി അറേബ്യയുടെ 93മത് ദേശീയ ദിന ആഘോഷം അതിഗംഭീരമാക്കിയിരിക്കുകയാണ്. നിലവിൽ അൽ ഹിലാൽ എസ്‌എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ ഫുട്‌ബോൾ സെൻസേഷൻ നെയ്മർ ഡ സിൽവ സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനാഘോഷം ആവേശത്തോടെ കൊണ്ടാടി. സൂപ്പർതാരം സൗദി അറേബ്യയുടെ പരമ്പരാഗത വസ്ത്രം ധരിച്ച് സഹപ്രവർത്തകർക്കൊപ്പം സൗദി ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായ അവരുടെ നൃത്തവും അവതരിപ്പിച്ചു. […]

ഗംഭീര തിരിച്ചു വരവിൽ വിജയം സ്വന്തമാക്കി ബാഴ്സലോണ :ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ വിജയവുമായി യുണൈറ്റഡ് : യുവന്റസിന് തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകായണ്‌ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. ഇതോടെ എറിക് ടെൻ ഹാഗിന്റെ ടീം തുടർച്ചയായി മൂന്ന് മത്സരങ്ങളുടെ തോൽവിക്ക് വിരാമമിട്ടു. മത്സരത്തിന്റെ 45 ആം മിനുട്ടിൽ ആണ് ബ്രൂണോയുടെ ഗോൾ പിറന്നത്. ഇവാൻസ് നൽകിയ ലോങ്ങ് ബോൾ മികച്ചൊരു വോളിയിലൂടെ ബ്രൂണോ വലയിലാക്കുകയായിരുന്നു. സീസണിലെ മൂന്നാം വിജയത്തോടെ യുണൈറ്റഡ് ആറ് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി […]

ആറാം ജയവുമായി മാഞ്ചസ്റ്റർ സിറ്റി : ഹാരി കെയ്‌നിന്റെ ഹാട്രിക്കിൽ ബയേൺ മ്യൂണിക്ക് : റാഫേൽ ലിയോയുടെ ഗോളിൽ എ സി മിലാൻ

ബുണ്ടസ്‌ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബയേൺ വിഎഫ്എല്‍ ബോകത്തിന്റെ തോൽപ്പിച്ചു. ഹാട്രിക്കോടെ ലീഗ് ഗോൾ നേട്ടം ഏഴായി ഉയർത്തുകയും ആദ്യ അഞ്ച് ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ ഒരു കളിക്കാരന്റെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ക്ലബ്ബ് റെക്കോർഡ് കെയ്ൻ സ്ഥാപിക്കുകയും ചെയ്തു. ആദ്യ അഞ്ച് മത്സരങ്ങളിൽ അഞ്ച് തവണ സ്കോർ ചെയ്ത ക്ലബ്ബ് ഇതിഹാസം ഗെർഡ് മെല്ലർ, മിറോസ്ലാവ് ക്ലോസ്, മരിയോ മാൻസൂക്കിച്ച് […]

ഒരു ക്ലബ്ബിനും വേണ്ട, ലോകകപ്പ് നേടിയ അർജന്റീന താരം വിരമിക്കാൻ ഒരുങ്ങുന്നു.

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ അംഗമായിരുന്നു പപ്പുഗോമസ്,നിലവിൽ ക്ലബ്ബുകളിൽ ഒന്നിലുമില്ലാത്ത പപ്പു ഗോമസ് ഭാവിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. സെവിയ്യയിൽ കരാർ ബാക്കി ഉണ്ടായിരുന്നെങ്കിലും താരവും ക്ലബ്ബും പരസ്പര ധാരണയോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നു, അതിനുശേഷം ക്ലബ്ബില്ലാത്ത അർജന്റീന സൂപ്പർതാരം മികച്ച അവസരം വന്നില്ലെങ്കിൽ ഫുട്ബോളിൽ നിന്നും വിരമിക്കുവാനുള്ള സൂചനയും നൽകി. നിലവിൽ ഫ്രീ ഏജന്റാണ് ഗോമസ്. “ഞാൻ ശരിയായ അവസരത്തിനായി കാത്തിരിക്കുകയാണ്.അത് വന്നില്ലെങ്കിൽ, ഞാൻ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഞാൻ ഫുട്ബോളിനായി എല്ലാം നൽകി, കൈപ്പേറിയ നിലയിൽ ഫുട്ബോൾ […]

ചാമ്പ്യൻസ് ലീഗിലെ ‘പ്ലെയർ ഓഫ് ദ വീക്ക്’ പുരസ്‌കാരം സ്വന്തമാക്കിയ പോർട്ടോയുടെ ബ്രസീലിയൻ താരം|Galeno

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സര ദിനത്തിൽ നിരവധി മികച്ച പ്രകടനം നടത്തിയിരുന്നു.’പ്ലെയർ ഓഫ് ദ വീക്ക്’ പുരസ്‌കാരത്തിനായി കടുത്ത മത്സരമാണ് നടന്നത് .ഷാക്തർ ഡൊണെസ്‌കിനെതിരെ ഇരട്ട ഗോളുകൾ നേടിയ എഫ്‌സി പോർട്ടോയുടെ ബ്രസീലിയൻ താരം ഗലേനോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. പോർട്ടോയുടെ 3-1 വിജയത്തിൽ നിർണായക പങ്കുവഹിച്ച താരത്തെ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി വീക്ക് ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ജോവോ ഫെലിക്സ് (ബാർസ), ജൂഡ് ബെല്ലിംഗ്ഹാം (റിയൽ മാഡ്രിഡ്), മാർട്ടിൻ ഒഡെഗാർഡ് (ആഴ്സനൽ) […]

‘അൺസ്റ്റോപ്പബിൾ ക്രിസ്റ്റ്യാനോ റൊണാൾഡോ’ : 38 ആം വയസ്സിലും നിലക്കാത്ത ഗോൾ പ്രവാഹം |Cristiano Ronaldo

2022 ജനുവരിയിൽ എത്തിയതു മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങൾ സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ ചേരാൻ റൊണാൾഡോ പാത പിന്തുടർന്നപ്പോൾ അദ്ദേഹം സൗദി ഫുട്ബോളിന്റെ മുഖം മാറ്റി. 38-ാം വയസ്സിലും പോർച്ചുഗീസ് താരം കളിക്കളത്തിൽ ആരാധകരെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്.മിക്കവാറും എല്ലാ കളികളിലും സ്‌കോർ ചെയ്യുന്ന റൊണാൾഡോ ടീമിന്റെ വിജയത്തിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്നലെ അൽ-അഹ്‌ലിക്കെതിരെ അൽ-നാസറിന് വേണ്ടി സ്‌കോർ ചെയ്‌തതിന് […]