മെസ്സിയും റൊണാൾഡോയുമല്ല GOAT, ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ GOAT ലിസ്റ്റ് ഇങ്ങനെയാണ്

ആധുനിക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ vs ലിയോ മെസ്സി എന്നിവരിൽ ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചോദ്യമാണ് ഫുട്ബോൾ ലോകത്ത് പലപ്പോഴും ഉയർന്നു കേൾക്കാറുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ എന്ന് പലരും വിശേഷിപ്പിക്കപ്പെടുന്ന ഇരു താരങ്ങളും അവരുടെ കരിയറിന്റെ അവസാന വർഷങ്ങളിലാണ് കളിക്കുന്നത്. അതേസമയം ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും അല്ല GOAT എന്ന് പറയുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം എഐ നൽകുന്ന വിവരങ്ങൾ അനുസരിച്ച് […]

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും , നെയ്മർ ജൂനിയറും , കരിം ബെൻസെമയും ഇറങ്ങുമ്പോൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കരിം ബെൻസെമ എന്നിവർക്കിടയിൽ ആകെ 11 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. യൂറോപ്പ് കീഴടക്കിയ സൂപ്പർ താരങ്ങൾക്ക് മുന്നിലുള്ളത് ഏഷ്യ ചാമ്പ്യൻസ് ലീഗാണ്. ഇന്നാരംഭിക്കുന്ന ഏഷ്യ ചാമ്പ്യൻസ് ലീഗിൽ സൗദി അറേബ്യൻ ക്ലബ്ബുകൾക്കായി മൂന്നു സൂപ്പർ താരങ്ങൾ ഇറങ്ങും. കഴിഞ്ഞയാഴ്ച ബ്രസീലിനായി പെലെയുടെ അന്താരാഷ്ട്ര ഗോൾ റെക്കോർഡ് മറികടന്ന നെയ്മർ ഓഗസ്റ്റിൽ അൽ-ഹിലാലിനൊപ്പം ചേർന്നത്. അബയെ 6-1 ന് പരാജയപ്പെടുത്തിയപ്പോൾ തന്റെ ലീഗിൽ അരങ്ങേറ്റം കുറിച്ചു.കഴിഞ്ഞ മേയിൽ നടന്ന ചാമ്പ്യൻസ് ലീഗ് […]

‘ലയണൽ മെസ്സി പിഎസ്ജിയിൽ പരാജയമായിരുന്നില്ല’ : കാരണം വിശദീകരിച്ച് മുൻ താരം തിയറി ഹെൻറി |Lionel Messi

തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന വലിയ ലക്‌ഷ്യം മുൻനിർത്തിയാണ് ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെർമെയ്ൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാഴ്‌സലോണയിൽ നിന്നും അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയത്. എന്നാൽ ലയണൽ മെസ്സിക്ക് നിര്ഭാഗ്യവശാൽ അവരെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.കൂടാതെ പിഎസ്ജിയിൽ പ്രധാന കിരീടം നേടുന്നതിൽ പരാജയപ്പെട്ടതിന് അദ്ദേഹം വിമർശിക്കപ്പെട്ടു.അദ്ദേഹത്തിന്റെ മുൻ സഹതാരം തിയറി ഹെൻ‌റി നിലവിലെ ഇന്റർ മിയാമി താരത്തെ പിന്തുണച്ചു, അർജന്റീനയ്‌ക്കൊപ്പം അത്ഭുതങ്ങൾ […]

ലയണൽ മെസ്സിക്ക് ശേഷം ബാഴ്‌സലോണയ്ക്ക് വേണ്ടി ഫ്രീകിക്ക് ഗോൾ നേടുന്ന ആദ്യ കളിക്കാരനായി ഫെറാൻ ടോറസ്|Ferran Torres

ലൂയിസ് കമ്പനി ഒളിമ്പിക് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന തങ്ങളുടെ ഏറ്റവും പുതിയ ലാ ലിഗ മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ ബാഴ്‌സലോണ 5-0 ന് വൻ വിജയം നേടി.ബാഴ്‌സലോണയ്‌ക്കായി ആദ്യ തുടക്കമിട്ട പോർച്ചുഗൽ ജോഡി ജോവോ ഫെലിക്‌സും ജോവോ കാൻസെലോയും സാവി ഹെർണാണ്ടസിന്റെ ടീമിനായി ഗോൾ നേടി. 25-ാം മിനിറ്റിൽ ഫെലിക്‌സ് സ്‌കോർ ചെയ്‌തു, തുടർന്ന് റോബർട്ട് ലെവൻഡോവ്‌സ്‌കി 32-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി.62- ആം മിനുട്ടിൽ ഫെറാൻ ടോറസ് മൂന്നാം ഗോൾ കൂട്ടിച്ചേർത്തു. ഫ്രീകിക്കിൽ നിന്നുമാണ് സ്പാനിഷ് […]

ഇരട്ട ഗോളുമായി പൗലോ ഡിബാല, ആദ്യ ഗോളുമായി ലുക്കാക്കു : ഏഴ് ഗോൾ ജയവുമായി റോമ |Paulo Dybala

ഇന്നലെ സീരി എയിൽ തുതായി സ്ഥാനക്കയറ്റം നേടിയ എംപോളിയെ ഏഴു ഗോളിന് കീഴടക്കി ഹോസെ മൗറീഞ്ഞോയുടെ റോമ.റൊമേലു ലുക്കാക്കുവും പൗലോ ഡിബാലയും അവരുടെ ആദ്യ മത്സരത്തിൽ ശക്തമായ കൂട്ടുകെട്ട് കാഴ്ചവച്ചു. ഡിബാല രണ്ടുതവണ വലകുലുക്കിയപ്പോൾ ചെൽസിയിൽ നിന്നും റോമയിൽ ചെന്നതിന് ശേഷമുള്ള തന്റെ രണ്ടാം മത്സരത്തിൽ ലുക്കാക്കു തന്റെ ആദ്യ ഗോൾ നേടി. റെനാറ്റോ സാഞ്ചസ്, ബ്രയാൻ ക്രിസ്റ്റാന്റേ, ജിയാൻലൂക്ക മാൻസിനി എന്നിവരും ആൽബെർട്ടോ ഗ്രാസിയുടെ സെൽഫ് ഗോളുമാണ് റോമയുടെ ഈ സീസണിലെ ആദ്യ വിജയം ഉറപ്പിച്ചത്.മിലാനെതിരെ […]

തുടർച്ചയായ അഞ്ചാം ജയത്തോടെ റയൽ മാഡ്രിഡ് : എവർട്ടനെ വീഴ്ത്തി ആഴ്‌സണൽ : ചെൽസിക്ക് സമനില

തുടർച്ചയായ അഞ്ചാം ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ നടനാണ് മത്സരത്തിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ശനിയാഴ്ച ബെറ്റിസിനെ 5-0ന് തകർത്ത രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയെക്കാൾ രണ്ട് ലീഡ് റയൽ നേടി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് റയൽ മാഡ്രിഡ് രണ്ടു ഗോൾ നേടി വിജയം നേടിയെടുത്തത്. അഞ്ചാം മിനുട്ടിൽ മുൻ മാഡ്രിഡ് താരം ടേക്ക് കുബോയുടെ പാസിൽ നിന്നും ആൻഡർ ബാരെനെറ്റ്‌ക്‌സിയ […]

പാരീസിൽ വീണ്ടും അർജന്റീന കുപ്പായത്തിൽ കളിക്കാൻ മെസ്സിയും ഡിമരിയും, ഫ്രാൻസിനു വേണ്ടി എമ്പപെയും

2024 പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയാൽ അർജന്റീനകൊപ്പം ലയണൽ മെസ്സിയെയും ഡി മരിയയും കളിപ്പിക്കാൻ ഒരുങ്ങുകയാണ് അണ്ടർ 20 പരിശീലകൻ മഷെറാനോ. ലയണൽ മെസ്സിക്കൊപ്പം ബാഴ്സലോണയിലും അർജന്റീനയിലും ഒരുമിച്ച് കളിച്ച മഷെരാനോ സൂപ്പർതാരത്തെ ടീമിനൊപ്പം കളിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. കഴിഞ്ഞദിവസം Tyc സ്പോർട്സിനോട് മഷെരാണോ ഈ കാര്യത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.“യോഗ്യതയുണ്ടെങ്കിൽ, രണ്ട് ലോക ചാമ്പ്യന്മാരെയും ഇത്തരത്തിലുള്ള മറ്റു കളിക്കാരെയും നേടാനാകുന്നത് ഞങ്ങൾക്ക് അഭിമാനമുള്ള കാര്യമായിരിക്കും,” മഷറാനോ TyC സ്‌പോർട്‌സിനോട് പറഞ്ഞു. […]

‘ആരാണ് ബാലൺ ഡി ഓർ നേടുന്നതെന്ന് എല്ലാവർക്കുമറിയാം’ : എമിലിയാനോ മാർട്ടിനസ് |Lionel Messi

അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചാണ് ഗോൾ കീപ്പർ മാർട്ടിനെസ് ബാലൺ ഡി ഓറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഇടം നേടിയത്.എന്നാൽ 2022 ൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ലയണൽ മെസ്സി ബാലൺ ഡി ഓർ നേടുമെന്ന് ഏതാണ്ട് ഉറപ്പാണെന്ന് ആസ്റ്റൺ വില്ല ഗോൾ കീപ്പർ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 52 ഗോളുകൾ നേടിയ എർലിംഗ് ഹാലൻഡ് എതിരാളിയായി ഉണ്ടെങ്കിലും മെസ്സി തന്റെ അവിശ്വസനീയമായ ട്രോഫി കാബിനറ്റിൽ എട്ടാമത്തെ ബാലൺ ഡി ഓർ […]

ഇരട്ട ഗോളോടെ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും റെക്കോർഡിന് ഒപ്പമെത്തി കൈലിയൻ എംബാപ്പെ|Kylian Mbappe

പ്രക്ഷുബ്ധമായ ഒരു പ്രീ-സീസണിന് ശേഷം കൈലിയൻ എംബാപ്പെ മികച്ച ഫോമിൽ പ്രത്യക്ഷപ്പെടുകയും ഈ സീസണിൽ ഇതുവരെ പാരീസ് സെന്റ് ജെർമെയ്‌നിനായി എല്ലാ മത്സരങ്ങളിലും സ്‌കോർ ചെയ്യുകയും ചെയ്തു. ലീഗ് 1 ൽ നീസിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ഫ്രഞ്ച് താരം ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം ഒരു എലൈറ്റ് പട്ടികയിൽ ചേർന്നു. മെസ്സിക്കും റൊണാൾഡോയ്ക്കും ശേഷം തുടർച്ചയായി 15 മത്സരങ്ങളിൽ നിന്ന് ഒരു നേരിട്ടുള്ള ഗോൾ സംഭാവനയെങ്കിലും രേഖപ്പെടുത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ഫുട്ബോൾ […]

ഇന്റർമയാമി മേജർ സോക്കർ ലീഗ് കളിക്കുമ്പോൾ മെസ്സിക്ക് കുട്ടിക്കളി

അർജന്റീനക്കൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചു തിരിച്ചെത്തിയ ലയണൽ മെസ്സി ഇന്റർമയാമിക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കുവാനായി മെസ്സി യാത്രചെയ്തിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ്ക്കെതിരെ കളി നടക്കുന്ന ദിവസം മെസ്സി സമയം ചിലവഴിച്ചതാണ് വൈറലായിരിക്കുന്നത്. ഇന്റർമയാമി അക്കാദമിയിൽ തന്റെ മകൻ തിയാഗോ മെസ്സിയുടെ ട്രെയിനിങ്ങിൽ മറ്റു മക്കളായ സിറോ, മാറ്റിയോ എന്നിവർക്കൊപ്പം ഗ്രൗണ്ടിന് സൈഡിൽ നിലത്തിരിക്കുന്ന മെസ്സിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. അക്കാദമിയിലെ ട്രെയിനിങ്ങിനിടയിൽ നടന്നുപോകുന്ന മറ്റു കുട്ടികൾ ലോകത്തെ […]