തന്നെ പരാജയപ്പെടുത്തി മെസ്സി നേട്ടങ്ങൾ നേടിയതിൽ സങ്കടമുണ്ടോ? ഹാലൻഡ് പറഞ്ഞതിങ്ങനെ.

ലോക ഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ ശക്തനായ എർലിംഗ് ഹാലണ്ടിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ സീസണുകളിലെ ഏറ്റവും മികച്ച താരത്തിലുള്ള ഫിഫയുടെ ഫിഫ ദി ബെസ്റ്റ് അവാർഡും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരവും സ്വന്തമാക്കിയത്. എർലിംഗ് ഹാലൻഡ് ഉയർത്തിയ കടുത്ത വെല്ലുവിളിയെ മറികടന്നാണ് മെസ്സിയുടെ ഈ നേട്ടങ്ങൾ. ലിയോ മെസ്സിയോട് ബാലൻ ഡി ഓർ പോരാട്ടത്തിൽ പരാജയപ്പെട്ടതിൽ തനിക്കു ആളുകൾ കരുതുന്ന പോലെ […]

അർജന്റീന vs ബ്രസീൽ മരണപ്പോരാട്ടം, കാര്യങ്ങൾ മുൻതൂക്കം ബ്രസീലിനോ? ഒരുമിച്ചു മുന്നോട്ടില്ല..

ഈ വർഷം ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന സമ്മർ ഒളിമ്പിക്സിൽ ഫുട്ബോൾ ഇനത്തിൽ യോഗ്യത നേടാൻ മത്സരിക്കുകയാണ് അർജന്റീനയും ബ്രസീലും ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ ശക്തികൾ. ഫൈനൽ റൗണ്ടിലേക്ക് കടന്ന നാല് ലാറ്റിനമേരിക്കൻ ടീമുകളിൽ നിന്നും മുൻനിരസ്ഥാനങ്ങളിൽ എത്തുന്ന രണ്ട് ടീമുകൾക്കാണ് ഇത്തവണ പാരിസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിന് ലാറ്റിൻ അമേരിക്കയിൽ നിന്നും യോഗ്യത ലഭിക്കുന്നത്. പരാഗ്വയും വെനീസ്വെലയും അർജന്റീനയും ബ്രസീലും ഉൾപ്പെട്ട ഫൈനൽ റൗണ്ടിൽ കടന്ന നാല് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ […]

‘ഫുട്ബോൾ പ്രവചനാതീതമാണ്, ആദ്യ അഞ്ച് ടീമുകളിൽ ആർക്കെങ്കിലും ഐഎസ്എൽ നേടാം’: മനോലോ മാർക്വേസ് | ISL 2023-24

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) ഈ എഡിഷനിൽ തോൽവി അറിയാത്ത ഏക ടീമാണ് എഫ്‌സി ഗോവ, എന്നാൽ തൻ്റെ ടീം എത്രയും വേഗം പരാജയപ്പെടുമെന്ന് കോച്ച് മനോലോ മാർക്വേസിന് അറിയാം. ഇനിയും 11 മത്സരങ്ങൾ കളിക്കാനുണ്ട്, മുമ്പത്തെ ഒമ്പത് പതിപ്പുകളിൽ ഒരു ടീമും തോൽവിയില്ലാതെ ഒരു സീസൺ മുഴുവൻ പൂർത്തിയാക്കിയിട്ടില്ല. പരാജയം ഏറ്റുവാങ്ങാത്ത ടീമിൻ്റെ വലിയ പരീക്ഷണം ഒരു തിരിച്ചടിയുണ്ടാകുമ്പോഴാണ് .സീസണിൻ്റെ തുടക്കം മുതൽ മനോലോ പറയുന്ന ഒരു കാര്യമിതാണ്. “എല്ലായ്‌പ്പോഴും മുകളിൽ നിൽക്കുക എന്നത് വളരെ […]

‘ഫുട്ബോളില്‍ ഇനി നീല കാര്‍ഡും’ : എന്താണ് നീല കാർഡ്, അത് കളിയെ എങ്ങനെ മാറ്റും?

ഫുട്‌ബോളിൻ്റെ നിയമനിർമ്മാണ സ്ഥാപനമായ ഇൻ്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡ് (IFAB) മഞ്ഞയും ചുവപ്പും കൂടാതെ നീല കാർഡ് ഇറക്കാൻ ഒരുങ്ങുകയാണ്. 1970 ലോകകപ്പില്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കൊണ്ടുവന്നതിന് ശേഷം ഇത് ആദ്യമായാണ് പുതിയ കാര്‍ഡ് കൊണ്ടുവരുന്നത്. റഫറി നീല കാർഡ് നൽകിയ ശേഷം ഒരു കളിക്കാരൻ 10 മിനിറ്റ് സൈഡ്ലൈനിൽ ചെലവഴിക്കും.ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.അടുത്ത സീസൺ മുതൽ പുതിയ കാർഡ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 🚨 […]

തകർപ്പൻ ജയത്തോടെ ബ്രസീൽ : അർജന്റീനക്ക് വീണ്ടും സമനില | Brazil |Argentina

സൗത്ത് അമേരിക്കൻ ഒളിമ്പിക്സ് യോഗ്യതാ ടൂർണമെൻ്റിലെ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിലും സമനില വഴങ്ങി അര്ജന്റീന.അർജൻ്റീന U23 ടീം പരാഗ്വേക്കെതിരെ 3-3 സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ വെനസ്വേലക്കെതിരെയും അര്ജന്റീന സമനില വഴങ്ങിയിരുന്നു. ഇതോടെ പാരീസ് ഒളിമ്പിക്സിനു യോഗ്യത നേടാം എന്ന അർജന്റീനയുടെ പ്രതീക്ഷകൾ ഇല്ലാതായിരിക്കുകയാണ്. ബ്രസീൽ, പരാഗ്വേ, അർജൻ്റീന, വെനസ്വേല എന്നീ രാജ്യങ്ങൾ 2024 ഗെയിംസിനുള്ള റൗണ്ട് റോബിൻ ഫൈനൽ യോഗ്യതാ ഘട്ടത്തിൽ മത്സരിക്കുന്നത്. രണ്ടു ടീമുകൾക്ക് മാത്രമാണ് സൗത്ത് അമേരിക്കയിൽ നിന്നും ഒളിംപിക്സിന് യോഗ്യത […]

മെസ്സിയല്ല ഞാനാണ് ഇവിടെയുള്ളതെന്ന് അൽ ഹിലാൽ ഫാൻസിനോട് റൊണാൾഡോ |Cristiano Ronaldo

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്നു കണ്ട സൗദി എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി ക്ലബ്ബായ അൽ നസ്ർ എതിരാളികളായ അൽ ഹിലാലിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ആദ്യ പകുതിയിൽ നേടുന്ന രണ്ട് ഗോളുകളുടെ ബലത്തിലാണ് അൽ ഹിലാൽ റിയാദ് സീസൺ കപ്പ്‌ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 17 മിനിറ്റിൽ സാവിച്ചിന്റെ ഗോളിലൂടെ ലീഡ് നേടിയ അൽ ഹിലാൽ എസ് സിക്ക് വേണ്ടി നായകൻ ഡൗസാരി 30 മിനിറ്റിൽ നേടുന്ന ഗോൾ അൽ […]

“ഞാൻ ഇവിടെയുണ്ട്… മെസ്സിയല്ല” : അൽ ഹിലാൽ ആരാധകരുടെ മെസ്സി.. മെസ്സി.. വിളികളിൽ രോക്ഷാകുലനായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

റിയാദ് സീസ കപ്പിലെ കലാശ പോരാട്ടത്തിൽ അൽ നാസറിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി അൽ ഹിലാൽ . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങി വന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് അൽ ഹിലാൽ അൽ നസറിനെ പരാജയപ്പെടുത്തിയത്. സെർജ് മിലിങ്കോവിക്-സാവിക്, സലീം അൽ ദൗസരി എന്നിവർ അൽ ഹിലാലിന്റെ ​ഗോളുകൾ നേടിയത്. അൽ ഹിലാൽ ആരാധകർ അവരുടെ ടീമിൻ്റെ പ്രകടനത്തിൽ സന്തുഷ്ടരായിരുന്നു, എന്നാൽ അൽ നാസർ ആരാധകർ ടീമിൻെറയും റൊണാൾഡോയുടെയും പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചു.മത്സരത്തിനിടെ ഹിലാൽ […]

‘ഇങ്ങനൊയൊരു ക്യാപ്റ്റനെ വേണ്ട’ : ലയണൽ മെസ്സിയെ പുറത്താക്കണമെന്ന ആവശ്യവുമായി ഇൻ്റർ മയാമി ആരാധകർ |Lionel Messi

കഴിഞ്ഞ ദിവസം ജാപ്പനീസ് ക്ലബായ വിസൽ കോബെയോട് നടന്ന സൗഹൃദ മത്സരത്തിൽ ഇന്റർ മിയാമി പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി സൂപ്പർ താരം ലയണൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മയാമിയെ തോൽ‌വിയിൽ നിന്നും രക്ഷിക്കാനായില്ല. ജപ്പാനിൽ നടന്ന ഗെയിമിൽ അദ്ദേഹം 30 മിനിറ്റ് കളിച്ചു.എന്നാൽ മത്സരത്തിലെ തോൽ‌വിക്ക് പിന്നാലെ ഇന്റർ മയാമി ആരാധകർ മെസ്സിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌.സഹതാരം റോബർട്ട് ടെയ്‌ലർ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതിനെ തുടർന്ന് മെസ്സി ചിരിക്കുന്നതു കണ്ട് ആരാധകർ […]

മെസ്സിയുടെ ബാഴ്സ ഗോളിനെ അനുസ്മരിപ്പിക്കും വിധം മാറ്റിയോയുടെ തകർപ്പൻ ഗോൾ, വീഡിയോ വൈറൽ | Lionel Messi

എട്ടുതവണ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും എട്ട് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകപ്പെടുന്ന ബാലൻ ഡി ഓർ പുരസ്കാരവും സ്വന്തമാക്കിയ അർജന്റീന ദേശീയ ടീം നായകനായ ലിയോ മെസ്സി ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഫിഫ വേൾഡ് കപ്പ് കിരീടം കൂടി നേടിയ ലിയോ മെസ്സി ഏറ്റവും മികച്ച താരമാണെന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും സൂപ്പർതാരമായി ലിയോ മെസ്സി തന്റെ അതുല്യമായ ഫുട്ബോൾ കരിയറിന്റെ അവസാന കാലഘട്ടങ്ങളിലൂടെയാണ് കളിക്കുന്നത്. […]

ആഫ്രിക്കന്‍ നാഷൻസ് കപ്പ് ഫൈനലിൽ നൈജീരിയയുടെ എതിരാളികൾ ഐവറി കോസ്റ്റ് | AFCON 2024

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ദക്ഷിണാഫ്രിക്കയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നൈജീരിയ. 4 -2 എന്ന സ്കോറിനായിരുന്നു നൈജീരിയയുടെ വിജയം. സബ്സ്റ്റിറ്റ്യൂട്ട് ഫോർവേഡ് കെലേച്ചി ഇഹിയാനച്ചോയും ഗോൾകീപ്പർ സ്റ്റാൻലി നവാബാലിയും നൈജീരിയയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ കീഴടക്കിയെത്തുന്ന ഐവറി കോസ്റ്റിനെയാണ് മൂന്ന് തവണ ചാമ്പ്യൻമാരായ നൈജീരിയ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടുക. രണ്ടാം സെമി ഫൈനലില്‍ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റ് പരാജയപ്പെടുത്തിയത് . […]