“കിട്ടുന്ന കുറച്ച് അവസരങ്ങൾ മുതലാക്കണം, ശരിയായ സമയത്ത് സ്കോർ ചെയ്യേണ്ടത് അത്യാവശ്യമാണ്” : കേരളം ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ |Kerala Blasters

ഡിസംബർ 14ന് ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയുമായി ഏറ്റുമുട്ടും.മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചു. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരത്തിൽ വിജയിക്കണം. 9 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയങ്ങൾ നേടിയ ബ്ലാസ്റ്റർസ് 17 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. അഞ്ചു പോയിന്റുള്ള പഞ്ചാബ് പതിനൊന്നാം സ്ഥാനത്താണ്. “ഞങ്ങൾ സാധാരണയായി മത്സരങ്ങൾ നന്നായി […]

ഭാര്യയെ കുറിച്ച് മോശം പറഞ്ഞതിന് ഡി മരിയയോട് മാപ്പ് പറഞ്ഞ് ബ്രസീലിയൻ താരം, പറയാൻ കാരണം ആഗ്യൂറോ

തന്റെ ഫുട്ബോൾ കരിയറിൽ തനിക്കുണ്ടായ ഏറ്റവും വലിയ സങ്കടം എന്താണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമായ ഫിലിപ്പെ ലൂയിസ്. അർജന്റീന സൂപ്പർതാരമായ ഡിമരിയയോട് മത്സരത്തിനിടെ ചെയ്ത കാര്യം ആണ് താൻ പിന്നീട് ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് എന്ന് ഫിലിപ്പെ ലൂയിസ് പറഞ്ഞു. അത്‌ലറ്റിക്കോ മാഡ്രിഡ്‌ vs റയൽ മാഡ്രിഡ്‌ മത്സരത്തിനിടയായിരുന്നു ഈ സംഭവം അരങ്ങേറിയത്. മത്സരത്തിനു മുൻപായി സഹതാരമായ അർജന്റീന താരം സെർജിയോ അഗ്യുറോ ഡിമരിയയെ തളർത്താനുള്ള തന്ത്രം തനിക്ക് പറഞ്ഞു തന്നുവെന്നും […]

പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗിൽ ഇന്ന് അഗ്നിപരീക്ഷ, തോൽവി പുറത്തേക്കുള്ള വഴിവെക്കും | PSG

2023-24 ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരം ഇന്നത്തോടുകൂടി അവസാനിക്കുകയാണ്. ഇതുവരെ വലിയ അട്ടിമറികൾ ഒന്നും സംഭവിച്ചിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായത് മാത്രമാണ് അല്പമെങ്കിലും ആരാധകർക്ക് നിരാശ നൽകിയത്. എന്നാൽ ഇന്ന് മരണ ഗ്രൂപ്പിലെ മരണ കളികളാണ്.ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് മത്സരങ്ങളിൽ ഇന്ന് ബൊറൂഷ്യ ഡോർട്ടുമുണ്ട് പി എസ് ജിയെയും ന്യൂ കാസിൽ യൂനൈറ്റഡ് എസി മിലാനെയും നേരിടുകയാണ്. ബൊറൂഷ്യ ഡോർട്ടുമുണ്ട് ഇതിനകം തന്നെ റൗണ്ട് പതിനാറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് എഫിലെ രണ്ടാമതായി യോഗ്യത […]

‘കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി’ : പഞ്ചാബ് എഫ്സിയെ നേരിടാൻ ഇവാനും അഡ്രിയാൻ ലൂണയുണ്ടാവില്ല |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയെ നേരിടും. വിലക്ക് ലഭിച്ച പരിശീലകൻ ഇവാൻ വുകമനോവിക് ഇല്ലാതെയാവും കേരള ബ്ലാസ്റ്റേഴ്‌സ് നാളത്തെ മത്സരത്തിന് ഇറങ്ങുക. ചെന്നൈയിനെതിരെയുള്ള മത്സരത്തിൽ റഫറിമാർക്കെതിരെ വിമര്ശനം ഉന്നയിച്ചതിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് വിലക്ക് വരാനുള്ള കാരണം. ഒരു മത്സരത്തില്‍ നിന്ന് വിലക്കും 50,000 പിഴയും ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ചുമത്തിയിട്ടുണ്ട്.എന്നാൽ ഇതിനേക്കാൾ ഒക്കെ തിരിച്ചടി ഏൽപ്പിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയും […]

‘ഫോം താൽക്കാലികവും ക്ലാസ് ശാശ്വതവുമാണ്’ : കോർണറിൽ നിന്നും അത്ഭുത ഗോളുമായിഎയ്ഞ്ചൽ ഡി മരിയ | Angel Di Maria

ഫോം താൽക്കാലികവും ക്ലാസ് ശാശ്വതവുമാണ് എന്ന ചൊല്ല് ബെൻഫിക്കയുടെ അര്ജന്റീന താരം എയ്ഞ്ചൽ ഡി മരിയക്കും ബാധകമാണ്.13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ സീസണിൽ പോർച്ചുഗലിൽ തിരിച്ചെത്തിയ അർജന്റീനിയൻ ആർബി സാൽസ്ബർഗിനെതിരായ ചാമ്പ്യൻസ് ലീഗ് ടൈയിൽ അരമണിക്കൂറിന് ശേഷം തന്റെ ടീമിന് ലീഡ് നൽകി. ഒരു കോർണറിൽ നിന്ന് നേരിട്ട് ആണ് താരം ഗോൾ നേടിയത്. ബോക്‌സിനുള്ളിൽ നിരവധി കളിക്കാരെ മറികടന്ന് പന്ത് ഗോൾകീപ്പറുടെ കയ്യിൽ തട്ടി വലയിൽ കയറുകയായിരുന്നു.വെറ്ററൻ താരത്തിന്റെ ക്ലാസ് തെളിയിക്കുന്ന ഗോളായിരുന്നു അത്.നിക്കോളാസ് […]

തോറ്റു പുറത്തായതിൽ വീണ്ടും ക്ലീഷേ ഡയലോഗുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് | Manchester United

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അവസാനവട്ട ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ അരങ്ങേറിയ രാത്രിയിൽ ശക്തരായ ബയേൺ മ്യൂനികിനെതിരെ തോൽവി വഴങ്ങിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകപക്ഷീയമായ ഒരു ഗോളിന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്നത്. സ്വന്തം ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ അവസാന സ്ഥാനക്കാരായി ടെൻ ഹാഗിന്റെ ടീം ടൂർണമെന്റ് അവസാനിപ്പിച്ചത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ എഴുപത് മിനിറ്റിൽ കോമാന്‍ നേടുന്ന ഏകഗോളിലാണ് ജർമൻ ടീം […]

കോർണർ കിക്കിൽ നിന്നും അത്ഭുത ഗോളുമായി എയ്ഞ്ചൽ ഡി മരിയ. യൂറോപ ലീഗിന് യോഗ്യത നേടി ബെൻഫിക |Angel Di Maria

അർജന്റീന മാലാഖ എയ്ഞ്ചൽ ഡി മരിയ ഈ സീസനോടുകൂടി യൂറോപ്പിൽ നിന്നും വിടവാങ്ങാൻ ഒരുങ്ങുകയാണ്, മാത്രമല്ല ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീനക്കൊപ്പം തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് ഡി മരിയ ഇതിനുമുമ്പ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് തന്റെ പഴയകാല ക്ലബ്ബായ ബെൻഫികയിലേക്ക് ഡി മരിയ തിരിച്ചെത്തുന്നത്. തന്റെ രണ്ടാം വരവിലും താരം മികച്ച ഫോമിൽ തന്നെയാണ് മുന്നേറുന്നത്.ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായെങ്കിലും സാൽസ് ബർഗിനെതിരെയുള്ള തകർപ്പൻ ജയത്തോടെ യൂറോപ്പ ലീഗിലേക്ക് ബെൻഫികക്ക് യോഗ്യത […]

ആറിൽ ആറു ജയവുമായി റയൽ മാഡ്രിഡ് : ഗ്രൂപ്പ് ജേതാക്കളായി ആഴ്‌സണൽ : ഇന്റർ മിലാനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യൻമാരായി റയൽ സോസിഡാഡ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ യൂണിയൻ ബെർലിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയവുമായി റയൽ മാഡ്രിഡ്.89-ാം മിനിറ്റിൽ ഡാനി സെബല്ലോസ് ആണ് റയലിന്റെ വിജയ ഗോൾ നേടിയത്.ആറ് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങൾ നേടി റയൽ മാഡ്രിഡ് അവരുടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. 45 ആം മിനുട്ടിൽ റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്കടുത്ത ലൂക്കാ മോഡ്രിച്ചിന് പിഴച്ചു. വെറ്ററൻ താരത്തിന്റെ പെനാൽറ്റി ഗോൾകീപ്പർ ഫ്രെഡറിക് റോണോ രക്ഷപ്പെടുത്തി. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് ടൈമിൽ […]

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ചാംപ്യൻസ് ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത് | Manchester United

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, യുവേഫ ചാംപ്യൻസ് ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. ഓൾഡ്‌ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളായ ബയേൺ മ്യൂണിക്കിനോട് 1-0ന് തോറ്റതോടെ ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 സ്ഥാനത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേരിയ സാധ്യത അവസാനിച്ചു. അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തതോടെ യൂറോപ്പ് ലീഗിലേക്ക് യോഗ്യത നേടാനും യുണൈറ്റഡിന് സാധിച്ചില്ല . മൂന്ന് തവണ യൂറോപ്യൻ ചാമ്പ്യൻമാർക്ക് അവരുടെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബയേണിനെ തോൽപ്പിക്കുകയും ഗലാറ്റസരെയ്‌ എഫ്‌സി കോപ്പൻഹേഗൻ മത്സരം സമനിലയിൽ അവസാനിക്കുകായും […]

എഎഫ്‌സി ഏഷ്യൻ കപ്പ് 2023: ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക് | Indian Football

ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 50 അംഗ സാധ്യതാ ടീമിനെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്ടിമാക്ക് പ്രഖ്യാപിച്ചു.സാധ്യതാ പട്ടികയിൽ 5 ഗോൾകീപ്പർമാർ, 15 ഡിഫൻഡർമാർ, 15 മിഡ്ഫീൽഡർമാർ, 15 മുന്നേറ്റക്കാർ എന്നിവരെ തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയ (ജനുവരി 13), ഉസ്‌ബെക്കിസ്ഥാൻ (ജനുവരി 18), സിറിയ (ജനുവരി 23) എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകളും, നാല് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 16-ലേക്ക് കടക്കും.വെറ്ററൻ ഫോർവേഡ് […]