തോറ്റു പുറത്തായതിൽ വീണ്ടും ക്ലീഷേ ഡയലോഗുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് | Manchester United

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അവസാനവട്ട ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ അരങ്ങേറിയ രാത്രിയിൽ ശക്തരായ ബയേൺ മ്യൂനികിനെതിരെ തോൽവി വഴങ്ങിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകപക്ഷീയമായ ഒരു ഗോളിന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്നത്. സ്വന്തം ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ അവസാന സ്ഥാനക്കാരായി ടെൻ ഹാഗിന്റെ ടീം ടൂർണമെന്റ് അവസാനിപ്പിച്ചത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ എഴുപത് മിനിറ്റിൽ കോമാന്‍ നേടുന്ന ഏകഗോളിലാണ് ജർമൻ ടീം […]

കോർണർ കിക്കിൽ നിന്നും അത്ഭുത ഗോളുമായി എയ്ഞ്ചൽ ഡി മരിയ. യൂറോപ ലീഗിന് യോഗ്യത നേടി ബെൻഫിക |Angel Di Maria

അർജന്റീന മാലാഖ എയ്ഞ്ചൽ ഡി മരിയ ഈ സീസനോടുകൂടി യൂറോപ്പിൽ നിന്നും വിടവാങ്ങാൻ ഒരുങ്ങുകയാണ്, മാത്രമല്ല ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീനക്കൊപ്പം തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് ഡി മരിയ ഇതിനുമുമ്പ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് തന്റെ പഴയകാല ക്ലബ്ബായ ബെൻഫികയിലേക്ക് ഡി മരിയ തിരിച്ചെത്തുന്നത്. തന്റെ രണ്ടാം വരവിലും താരം മികച്ച ഫോമിൽ തന്നെയാണ് മുന്നേറുന്നത്.ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായെങ്കിലും സാൽസ് ബർഗിനെതിരെയുള്ള തകർപ്പൻ ജയത്തോടെ യൂറോപ്പ ലീഗിലേക്ക് ബെൻഫികക്ക് യോഗ്യത […]

ആറിൽ ആറു ജയവുമായി റയൽ മാഡ്രിഡ് : ഗ്രൂപ്പ് ജേതാക്കളായി ആഴ്‌സണൽ : ഇന്റർ മിലാനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യൻമാരായി റയൽ സോസിഡാഡ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ യൂണിയൻ ബെർലിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയവുമായി റയൽ മാഡ്രിഡ്.89-ാം മിനിറ്റിൽ ഡാനി സെബല്ലോസ് ആണ് റയലിന്റെ വിജയ ഗോൾ നേടിയത്.ആറ് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങൾ നേടി റയൽ മാഡ്രിഡ് അവരുടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. 45 ആം മിനുട്ടിൽ റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്കടുത്ത ലൂക്കാ മോഡ്രിച്ചിന് പിഴച്ചു. വെറ്ററൻ താരത്തിന്റെ പെനാൽറ്റി ഗോൾകീപ്പർ ഫ്രെഡറിക് റോണോ രക്ഷപ്പെടുത്തി. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് ടൈമിൽ […]

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ചാംപ്യൻസ് ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത് | Manchester United

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, യുവേഫ ചാംപ്യൻസ് ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. ഓൾഡ്‌ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളായ ബയേൺ മ്യൂണിക്കിനോട് 1-0ന് തോറ്റതോടെ ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 സ്ഥാനത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേരിയ സാധ്യത അവസാനിച്ചു. അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തതോടെ യൂറോപ്പ് ലീഗിലേക്ക് യോഗ്യത നേടാനും യുണൈറ്റഡിന് സാധിച്ചില്ല . മൂന്ന് തവണ യൂറോപ്യൻ ചാമ്പ്യൻമാർക്ക് അവരുടെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബയേണിനെ തോൽപ്പിക്കുകയും ഗലാറ്റസരെയ്‌ എഫ്‌സി കോപ്പൻഹേഗൻ മത്സരം സമനിലയിൽ അവസാനിക്കുകായും […]

എഎഫ്‌സി ഏഷ്യൻ കപ്പ് 2023: ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക് | Indian Football

ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 50 അംഗ സാധ്യതാ ടീമിനെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്ടിമാക്ക് പ്രഖ്യാപിച്ചു.സാധ്യതാ പട്ടികയിൽ 5 ഗോൾകീപ്പർമാർ, 15 ഡിഫൻഡർമാർ, 15 മിഡ്ഫീൽഡർമാർ, 15 മുന്നേറ്റക്കാർ എന്നിവരെ തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയ (ജനുവരി 13), ഉസ്‌ബെക്കിസ്ഥാൻ (ജനുവരി 18), സിറിയ (ജനുവരി 23) എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകളും, നാല് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 16-ലേക്ക് കടക്കും.വെറ്ററൻ ഫോർവേഡ് […]

‘നെഗറ്റീവ് സാഹചര്യത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിക്കുന്നില്ല, ഏത് എതിരാളിയെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും’: ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തെക്കുറിച്ച് എറിക് ടെൻ ഹാഗ് | Manchester United

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോമിനായി പാടുപെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടിയ യുണൈറ്റഡ് പുറത്താകലിന്റെ വക്കിലാണ്. ഇന്ന് ഓൾഡ് ട്രാഫോർഡിൽ ബയേൺ മ്യൂണിക്കിനെ നേരുടുമ്പോൾ ജയിക്കുക എന്നല്ലാതെ വേറെ ഒരു വഴി യുണൈറ്റഡിന് മുന്നിലില്ല. യുണൈറ്റഡിന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാനുള്ള ഏത് സാധ്യതയും നിലനിൽക്കണമെങ്കിൽ ജർമ്മൻ വമ്പന്മാരുടെ 39 ഗെയിമുകളുടെ അപരാജിത ഓട്ടം ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഗ്രൂപ്പ് എയിൽ താഴെ നിൽക്കുന്ന റെഡ്സിന് ഒരു വിജയം […]

അർജന്റീനയുടെ പുതിയ ജേഴ്സി ലീക്കായി. സൂപ്പർതാരത്തെ സൈൻ ചെയ്യാൻ ബാഴ്സലോണ | Argentina

യൂറോപ്യൻ ഫുട്ബോൾ സീസണിലെ ഈ ലാലിഗ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ എഫ് സി ബാഴ്സലോണ നിലവിൽ 16 മത്സരങ്ങളിൽ നിന്നും 34 പോയിന്റുകളുമായി നാലാം സ്ഥാനത്താണ് ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായി വന്നെങ്കിലും ജിറോണ, റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ എന്നീ ക്ലബ്ബുകളുടെ പിന്നിലാണ് നിലവിൽ ബാഴ്സലോണയുടെ സ്ഥാനം. വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയതാരങ്ങൾക്ക് വേണ്ടി ബാഴ്സലോണ നീക്കങ്ങൾ നടത്തിയേക്കും. നിലവിൽ വരുന്ന അപ്ഡേറ്റുകൾ പ്രകാരം ടോട്ടനം ഹോട്സ്പറിന്റെ അർജന്റീനിയൻ അറ്റാകിങ് മിഡ്ഫീൽഡറായ ജിയോവനി ലോ സെൽസോയെ സ്വന്തമാക്കാൻ […]

റഫറിയെ മർദിച്ച് ക്ലബ് പ്രസിഡന്റ്, ടർക്കിഷ് ലീഗ് നിർത്തിവെച്ചു | Turkish league

ഫുട്ബോൾ ലോകത്ത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് തുർക്കിഷ് ലീഗിൽ അരങ്ങേറിയത്. റഫറിയെ ക്ലബ് പ്രസിഡന്റ് മൈതാനത്തിറങ്ങി ആക്രമിച്ചതിനെത്തുടർന്ന് എല്ലാ മത്സരങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ലീഗ് അധികൃതർ തീരുമാനിചിരിക്കുകയാണ്. റഫറി ഹലീൽ ഉമുത് മെലറെ അങ്കാരാഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്ക ആക്രമിക്കുകയായിരുന്നു.തുർക്കിഷ് ലീഗിൽ നടന്ന അങ്കരഗുച്ചു vs റിസസ്പോർ മത്സരം അവസാനിച്ചത് കയ്യാങ്കളിയിലാണ്. രണ്ട് റെഡ് കാർഡുകൾ കണ്ട മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ഹോം ടീമിനെതിരെ അവസാന നിമിഷമാണ് റിസസ്പോർ സമനില ഗോൾ […]

മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിൽ ഇന്ന് അഗ്നിപരീക്ഷ, അത്ഭുതങ്ങൾ സംഭവിച്ചാൽ അടുത്ത റൗണ്ടിൽ കടക്കാം | Manchester United

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബയൺ മ്യുണിക്കിനെതിരെ ഓൾഡ് ട്രാഫർഡിൽ ഇറങ്ങുമ്പോൾ തീപാറുമെന്നുറപ്പ്. മാഞ്ചസ്റ്ററിന് ജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് മതിയാവില്ല അടുത്ത റൗണ്ടിലെത്താൻ. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ജയിച്ചാൽ മാത്രം പോരാ, കോപൻഹെഗൻ-ഗാലത്സറെ മത്സരം സമനിലയിൽ പിരിയുക കൂടി വേണം. എങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് പതിനാറിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് കടക്കാൻ കഴിയുകയുള്ളൂ. ഗ്രൂപ്പ് എ യിൽ 5 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു വിജയങ്ങളും ഒരു സമനിലയുമായി 13 പോയിന്റ്നേടി ജർമൻ വമ്പൻമാരായ […]

റൊണാൾഡോയുടെയും നെയ്മറിന്റെയും ക്ലബ്ബുകളെ നേരിടാൻ മെസ്സിയും മിയാമിയും സൗദിയിലേക്ക് |Messi vs Ronaldo

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തമ്മിൽ നേർക്കുനേർ വരാൻ പോകുന്ന മറ്റൊരു പോരാട്ടം കൂടി 2024ൽ കാത്തിരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ റോയ് നെമറിന്റെ അപ്ഡേറ്റ് പ്രകാരം നെയ്മർ ജൂനിയറിന്റെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും ക്ലബ്ബുകളുമായും ലിയോ മെസ്സി ഇന്റർമിയാമി ടീമിനോടൊപ്പം നേർക്കുനേർ പോരാട്ടത്തിന് എത്തും. 2024ൽ സൗദി അറേബ്യയിൽ നടക്കുന്ന റിയാദ് സീസൺ കപ്പ് മത്സരങ്ങളിലാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമി ടീം കളിക്കുന്നത്. കഴിഞ്ഞപ്രാവശ്യം ക്രിസ്ത്യാനോ റൊണാൾഡോ […]