കണ്ണഞ്ചിപ്പിക്കുന്ന ഗോളും അസിസ്റ്റുമായി ഡിബാല, റോമ വിജയവഴിയിൽ തിരിച്ചെത്തി |Dybala
മൊറിഞ്ഞോയോടെ ഇറ്റാലിയൻ ക്ലബ്ബായ റോമയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു മത്സരങ്ങൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു.സിരി എയിൽ നടന്ന മത്സരത്തിൽ ഉഡിനസിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ യൂറോപ ലീഗിലും തോൽവി അറിഞ്ഞിരുന്നു.എന്നാൽ റോമ ഇപ്പോൾ വിജയ വഴിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ എംപോളിയെയാണ് റോമാ പരാജയപ്പെടുത്തിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റോമയുടെ വിജയം.അർജന്റൈൻ സൂപ്പർ താരം പൗലോ ഡിബാലയുടെ മികവിലാണ് റോമ വിജയം നേടിയിരിക്കുന്നത്.നല്ല തകർപ്പൻ ഗോളും അസിസ്റ്റും മത്സരത്തിൽ ഡിബാല കരസ്ഥമാക്കുകയായിരുന്നു.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിലാണ് ഡിബാലയുടെ വണ്ടർ ഗോൾ പിറന്നത്. ബോക്സിന് പുറത്തുനിന്ന് താരം എടുത്ത് ബുള്ളറ്റ് ഷോട്ട് വല തുളക്കുകയായിരുന്നു. എന്നാൽ 43ആം മിനിട്ടിൽ ഫിലിപ്പോയിലൂടെ എംപോളി സമനില ഗോൾ കണ്ടെത്തി.
5 G/A in last 5 games!
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 12, 2022
Football is more beautiful when Paulo is healthy and in shape 😍💎 pic.twitter.com/goKodDVelo
പക്ഷേ 71ആം മിനുട്ടിൽ റോമാ രണ്ടാം ഗോൾ നേടി. ഇതിന് പിന്നിൽ പ്രവർത്തിച്ചതും ഡിബാല തന്നെയാണ്. താരത്തിന്റെ മനോഹരമായ അസിസ്റ്റിൽ നിന്ന് ടാമി അബ്രഹമാണ് ഗോൾ നേടിയത്.തൊട്ട് പിന്നാലെ റോമക്ക് ഒരു പെനാൽറ്റി ലഭിച്ചു.എന്നാൽ പെല്ലഗ്രിനി അത് നഷ്ടപ്പെടുത്തി കളയുകയായിരുന്നു. 6 മത്സരങ്ങളിൽ നിന്ന് നാല് വിജയവുമായി 13 പോയിന്റുള്ള റോമ അഞ്ചാം സ്ഥാനത്താണ്.
Dybala what a goal pic.twitter.com/ZlukHL698P
— Abdelhafid (@speeecial_one) September 12, 2022
ഡിബാല ഇപ്പോൾ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ കോൺട്രിബൂഷൻസ് വഹിക്കാൻ ഈ അർജന്റീന താരത്തിന് കഴിഞ്ഞിട്ടുണ്ട്.സിരി എയിൽ 3 ഗോളുകളും 2 അസിസ്റ്റുകളുമാണ് ഡിബാല നേടിയിട്ടുള്ളത്.അർജന്റീനക്ക് പ്രതീക്ഷകൾ ഏറെ നൽകുന്ന പ്രകടനമാണ് താരത്തിന്റെത്.
Just a wow goal from Dybala!🔥 pic.twitter.com/9RW7iN1n60
— Kasaye (@KasayeRH) September 12, 2022