തിരിച്ചു വരവിലും ആശങ്ക ടോട്ടനത്തിനു തന്നെ, ഗാരെത് ബെയ്‌ലിനു പരിക്കു വീണ്ടും വില്ലനാവുന്നു

ഗാരെത് ബെയ്ൽ ടോട്ടനം ഹോട്സപറിലേക്ക് ഒരു സീസൺ ലോണിൽ ചേക്കേറാനൊരുങ്ങുമ്പോഴും പരിക്ക് വീണ്ടും വില്ലനാവുകയാണ്. ബെയ്ലിന് ഏകദേശം നാലു ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20മില്യൺ യൂറോയ്ക്കാണ് ഒരു

ബാഴ്സയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി കീക്കെ സെറ്റിയൻ, സെറ്റിയനൊപ്പം ആരോപണവുമായി മൂന്നു പരിശീലകരും

ബയേണുമായുള്ള ദയനീയ തോൽവിക്കു ശേഷം ബാഴ്‌സ പുതിയ പരിശീലകനായി കൂമാനെ നിയമിക്കുകയായിരുന്നു. എന്നാലിപ്പോൾ പുതിയ വയ്യാവേലിയുമായി വലഞ്ഞിരിക്കുകയാണ് ബാഴ്സലോണ. പഴയ പരിശീലകനായ കീക്കെ സെറ്റിയൻ ബാഴ്സലോണ ബോർഡിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. പഴയ

ബാഴ്‌സക്ക് വൻ തിരിച്ചടി, ആദ്യ എൽക്ലാസിക്കോ മത്സരത്തിൽ മെസിക്ക് കളിക്കാനായേക്കില്ല

അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് അര്ജന്റീനക്കായി കളത്തിലിറങ്ങാനിരിക്കുകയാണ് സൂപ്പർതാരം ലയണൽ മെസി. എന്നാൽ ഇതിൽ ലയണൽ മെസി അര്ജന്റീനക്കായി കളിച്ചാൽ കൂടുതൽ തലവേദനയാവുന്നത് ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാനാണ്.

ലാലിഗയിലെ ആദ്യമത്സരത്തിൽ നിന്നും കൂമാനെ വിലക്കിയേക്കും, നടപടികളുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ…

ബയേണുമായുള്ള ദയനീയ തോൽവിക്കു ശേഷം ബാഴ്‌സ കീക്കെ സെറ്റിയനു പകരക്കാരനായി ഡച്ച് ടീമിനെ പരിശീലിപ്പിച്ചിരുന്ന റൊണാൾഡ്‌ കൂമാനെ കൊണ്ടു വരികയായിരുന്നു. കൂമാനു കീഴിൽ രണ്ടു സൗഹൃദ മത്സരങ്ങളും വിജയിക്കാൻ ബാഴ്സക്കായെന്നതും പ്രതീക്ഷയുളവാക്കുന്നതാണ്.

ഇരട്ടഗോളുമായി ലയണൽ മെസി, രണ്ടാം സൗഹൃദമത്സരത്തിൽ ജിറോണയെ തറപറ്റിച്ച് ബാഴ്‌സ

ബാഴ്സലോണയുടെ ജൊഹാൻ ക്രയ്‌ഫ്‌ സ്റ്റേഡിയത്തിൽ വെച്ചു നടന്ന രണ്ടാം സൗഹൃദം മത്സരത്തിൽ കാറ്റാലൻ ക്ലബ്ബായ ജിറോണയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്‌സ തറപറ്റിച്ചു. ഫിലിപ്പെ കൂട്ടീഞ്ഞോയും ലയണൽ മെസിയും ഗോളുകൾ കണ്ടെത്തിയ മത്സരത്തിൽ ജിറോണക്ക്

ബാഴ്‌സ വൻ പ്രതിസന്ധിയിൽ, യുവന്റസിലേക്കുള്ള ട്രാൻസ്ഫർ ഒഴിവാക്കി സുവാരസ്

ബാഴ്സയുടെ പദ്ധതികളെ തകിടംമറിച്ചിരിക്കുകയാണ്‌ സൂപ്പർതാരം ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫർ ഗാഥ. യുവന്റസുമായുള്ള കരാർ സുവാരസ് ഉപേക്ഷിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റാലിയൻ പാസ്പോർട്ട്‌ കിട്ടുന്നതുമായി ബന്ധപ്പെട്ടുള്ള

മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചടി, രണ്ടു റയൽ സൂപ്പർതാരങ്ങളെ രാഞ്ചാനൊരുങ്ങി ടോട്ടനം ഹോട്സ്പർ

റയൽ മാഡ്രിഡ്‌ സൂപ്പർതാരം സെർജിയോ റെഗ്വിലോണെ തട്ടകത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. പകരം പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബ്ബായ ടോട്ടനം ഹോട്സ്‌പറുമായി റയൽ മാഡ്രിഡ്‌ കരാറിലെത്തിയേക്കും.

അൽവാരോ ആളത്ര വെടിപ്പല്ല, നെയ്മറിന് മുൻപ് പല സൂപ്പർതാരങ്ങളുമായും വഴക്കിലേർപ്പെട്ടിരുന്നു

പിഎസ്‌ജിയുടെ മാഴ്സെയുമായുള്ള മത്സരത്തിൽ മാഴ്സെ താരം അൽവാരോയുടെ തലക്കടിച്ചതിനു റെഡ് കാർഡ് കിട്ടി പുറത്തായെങ്കിലും ശേഷം അൽവാരോക്കെതിരെ നെയ്മർ ആരോപിച്ച വംശീയാധിക്ഷേപ ശ്രമം വൻ വിവാദമായി നിലകൊള്ളുകയാണ്. ഇക്കാര്യത്തിൽ ഫ്രഞ്ച് ലീഗ്‌ അധികൃതരും

അവിശ്വസനീയം! സോഷ്യൽ മീഡിയയിൽ വൈറലായി ഇർവിൻ കർഡോണയുടെ കുങ്‌ഫു ഗോൾ

പിഎസ്‌ജിയുടെ തുടർച്ചയായ രണ്ടാം തോൽവിയും മത്സരത്തിലെ വിവാദസംഭവമായ നെയ്മറുടെ വംശീയാധിക്ഷേപാരോപണവും വാർത്താപ്രാധാന്യം നേടുമ്പോൾ ഫ്രഞ്ച് ലീഗിലെ മറ്റൊരു മത്സരത്തിലെ ഒരു മികച്ച ഗോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫ്രഞ്ച് ലീഗിൽ

നെയ്മറിന് മത്സരം തോറ്റതിന്റെ നിരാശയോ? വംശീയാധിക്ഷേപാരോപണത്തിൽ കനത്ത മറുപടിയുമായി ഗോൺസാലസ്

കോവിഡ് രോഗമുക്‌തിക്കു ശേഷം നെയ്മർ ജൂനിയർ ഇറങ്ങിയ ഫ്രഞ്ച് ലീഗിലെ രണ്ടാം മത്സരവും പിഎസ്‌ജിക്ക് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ചിരവൈരികളായ മാഴ്സെയോടാണ് ഒരു ഗോളിന് തോൽവി രുചിക്കേണ്ടി വന്നത്. എന്നാൽ തോൽവിയെക്കാൾ ഇപ്പോൾ